അൽമനാർ ‘സമ്മർ ഡേയ്സ്’ വെക്കേഷൻ മദ്റസ
text_fieldsഅൽമനാർ മദ്റസ സമ്മർ ഡേയ്സ് സമാപന സെഷനിൽ കുട്ടികൾ സർട്ടിഫിക്കറ്റുമായി
ദോഹ: വേനലവധിക്കാലം വിജ്ഞാനപ്രദമാക്കാൻ അൽമനാർ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘സമ്മർ ഡേയ്സ്’ വെക്കേഷൻ മദ്റസ സമാപിച്ചു. രണ്ടു മാസക്കാലം നീണ്ടുനിന്ന വെക്കേഷൻ ക്ലാസിൽ വിദ്യാർഥികൾക്കായി വിവിധ ഇസ്ലാമിക വിഷയങ്ങൾക്ക് പുറമെ ആരോഗ്യ, വിവര സാങ്കേതിക, സാമൂഹിക ബോധവത്കരണവുമായി ബന്ധപ്പെട്ടും ക്ലാസുകൾ നൽകി.
മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ ഫൈസി, സ്വലാഹുദ്ദീൻ സ്വലാഹി, ഫൈസൽ സലഫി, സ്വലാഹുദ്ദീൻ മദനി, നജ്മുദ്ദീൻ സലഫി, നൗഷാദ് സലഫി, അബ്ദുൽ ഹകീം പിലാത്തറ, മുഹമ്മദ് ഇൻസമാം, മുഹമ്മദ് മുസ്തഫ, ഉവൈസ് ഹാറൂൺ, അബ്ദുൽ മാജിദ് ചുങ്കത്തറ എന്നിവർ വിവിധ ദിവസങ്ങളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി.വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ച സമാപന സെഷനിൽ അബ്ദുൽ വഹാബ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നജ്മുദ്ദീൻ സലഫി നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുജീബ് റഹ്മാൻ മിശ്കാത്തി വിതരണം ചെയ്തു. അൽമനാർ മദ്റസ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

