Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിശ്വമേളയുടെ...

വിശ്വമേളയുടെ ഓർമകളുമായി അവ പുതുരൂപത്തിൽ; ലോ​ക​ക​പ്പ്​ ബ്രാ​ൻ​ഡി​ങ്​ ബാ​ന​റു​ക​ൾ സംസ്കരിച്ച് പുതിയ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യെ​ത്തുന്നു

text_fields
bookmark_border
Qatar World Cup
cancel
camera_alt

സു​പ്രീം ക​മ്മി​റ്റി സ​സ്​​റ്റ​യ്​​ന​ബി​ലി​റ്റി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ എ​ൻ​ജി. ബ​ദൂ​ർ അ​ൽ മീ​ർ

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ഉ​ത്സ​വ​കാ​ലം ഓ​ർ​മ​യി​ല്ലേ? സ്​​റ്റേ​ഡി​യ​ങ്ങ​ളും മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളും ഫാ​ൻ​സോ​ണു​ക​ളും വി​മാ​ന​ത്താ​വ​ള​വും ​കോ​ർ​ണി​ഷും ഉ​ൾ​പ്പെ​ടെ കാ​ണു​ന്നി​ട​ങ്ങ​ളി​​ലെ​ല്ലാം ലോ​ക​ക​പ്പ്​ ബ്രാ​ൻ​ഡി​ങ്ങാ​യി ഉ​യ​ർ​ന്ന ബോ​ർ​ഡു​ക​ൾ. ലോ​ഗോ​യും ക​ളി​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ളും ടീ​മു​ക​ളു​ടെ കൂ​റ്റ​ൻ ഫോ​​ട്ടോ​ക​ളു​മാ​യി നി​റ​ഞ്ഞ ബ്രാ​ൻ​ഡി​ങ്ങു​ക​ൾ​ക്കും സ്​​റ്റേ​ഡി​യം ചു​മ​രു​ക​ളും ​ബാ​രി​ക്കേ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച പോ​ളി​സ്​​റ്റ​ർ ഫാ​ബ്രി​ക്കു​ക​ളെ​ല്ലാം ഇ​നി പ്ലാ​സ്​​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക്​ തി​രി​കെ​യെ​ത്തും.

ലോ​ക​ക​പ്പി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യ സു​സ്ഥി​ര​ത, പ​രി​സ്ഥി​തിരി സൗ​ഹൃ​ദം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ശേ​ഖ​രി​ച്ച 173 ട​ൺ പോ​ളി​സ്​​റ്റ​ർ ഫാ​ബ്രി​ക്​ മാ​ലി​ന്യ​ങ്ങ​ൾ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. സം​സ്​​ക​രി​ച്ച ഇ​വ പ്ലാ​സ്​​റ്റി​ക്​ പെ​ല്ല​റ്റു​ക​ളാ​ക്കി മാ​റ്റി പി​ന്നീ​ട്​ ടേ​പ്, ഫാ​ബ്രി​ക്, പാ​ക്കി​ങ്​ വ​സ്​​തു​ക്ക​ളാ​ക്കി​യാ​ണ്​ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക്​ തി​രി​കെ​യെ​ത്തു​ന്ന​ത്. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്റെ പ്ര​ദേ​ശി​ക സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ്​​റ്റേ​ഡി​യ​ങ്ങ​ൾ മു​ത​ൽ ഫാ​ൻ സോ​ണും മീ​ഡി​യ സെൻറ​റും ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ങ്ങ​ളി​ലെ​യും ബ്രാ​ൻ​ഡി​ങ്​ വ​സ്​​തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ സം​സ്​​ക​രി​ക്കാ​ൻ അ​യ​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ സൗ​ദി ടോ​പ്​ പ്ലാ​സ്​​റ്റി​ക്​​സ്​ (എ​സ്.​ടി.​പി) ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു സു​പ്രീം ക​മ്മി​റ്റി ഇ​വ സം​സ്​​ക​രി​ച്ച്​ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കി​യ​ത്.

ലോ​ക​ക​പ്പ്​ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്​​ട്ര മേ​ള​ക​ളു​ടെ സം​ഘാ​ട​ക​ർ​ക്കു​ത​ന്നെ പു​തി​യ മാ​തൃ​ക തീ​ർ​ക്കു​ന്ന​താ​ണ്​​ ഖ​ത്ത​റി​ന്റെ ന​ട​പ​ടി. ‘‘മു​ൻ​കാ​ല​ങ്ങ​ളി​ൽ ടൂ​ർ​ണ​മെൻറ്​ ക​ഴി​യു​മ്പോ​ൾ വ​ർ​ധി​ച്ച തോ​തി​ലു​ള്ള പോ​ളി​സ്​​റ്റ​ർ ഫാ​ബ്രി​ക്​ മാ​ലി​ന്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പ​രി​സ്ഥി​തി​ക്ക്​ കോ​ട്ടം ത​ട്ടാ​തെ ഇ​വ സം​സ്​​ക​രി​ക്ക​ൽ എ​ല്ലാ സം​ഘാ​ട​ക​ർ​ക്കും വെ​ല്ലു​വി​ളി​യാ​യി. ഈ ​പ്ര​ശ്​​ന​ത്തി​നാ​ണ്​ എ​സ്.​ടി.​പി​യു​മാ​യി സ​ഹ​ക​രി​ച്ച്​ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്​’’ -സു​പ്രീം ക​മ്മി​റ്റി സ​സ്​​റ്റ​യ്​​ന​ബി​ലി​റ്റി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ എ​ൻ​ജി. ബ​ദൂ​ർ അ​ൽ മീ​ർ പ​റ​ഞ്ഞു.

റി​യാ​ദ്​ ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​മാ​ണ്​ എ​സ്.​ടി.​പി. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 18ന്​ ​ലോ​ക​ക​പ്പ്​ ഫൈ​ന​ൽ സ​മാ​പി​ച്ച​തി​നു​പി​ന്നാ​ലെ ത​ന്നെ ബ്രാ​ൻ​ഡി​ങ്ങി​നാ​യി സ്ഥാ​പി​ച്ച പോ​ളി​സ്​​റ്റ​ർ ഫാ​ബ്രി​ക്കു​ക​ളു​ടെ നീ​ക്കം​ചെ​യ്യ​ൽ ആ​രം​ഭി​ച്ചി​രു​ന്നു. വി​വി​ധ ​ഏ​ജ​ൻ​സി​ക​ളു​മാ​യി ​എ​കോ​പി​ച്ചാ​യി​രു​ന്നു എ​ല്ലാ​യി​ട​ങ്ങ​ളി​ലെ​യും ബാ​ന​ർ, ഹോ​ർ​ഡി​ങ്, ബാ​രി​ക്കേ​ഡ്​ തു​ട​ങ്ങി​യ​വ നീ​ക്കം​ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ക​സ്​​റ്റം​സ്, ലോ​ജി​സ്​​റ്റി​ക്​​സ്​ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന്​ ഇ​വ സ​മ​യ​ബ​ന്ധി​ത​മാ​യി​ത​ന്നെ റി​യാ​ദി​ലെ​ത്തി​ച്ച്​ സം​സ്​​ക​ര​ണ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.

ലോ​ക​ക​പ്പ്​ ​ഫു​ട്​​ബാ​ൾ​പോ​ലെ​യു​ള്ള മെ​ഗാ ഇ​വ​ൻ​റു​ക​ളു​മാ​യി ചേ​ർ​ന്ന്​ സു​സ്ഥി​ര പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​​ണ്ടെ​ന്ന്​ എ​സ്.​ടി.​പി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ​വൈ​ൽ അ​ൽ ജെ​യ്​​ദി പ​റ​ഞ്ഞു. ടൂ​ർ​ണ​മെൻറി​ന്റെ മാ​ലി​ന്യ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും സം​സ്​​ക​രി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2021 ഫി​ഫ അ​റ​ബ്​ ക​പ്പി​ലും പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupplasticsqatar world cup 2022
News Summary - All World Cup branding banners including plastic tapes will arrive as Products
Next Story