എല്ലാവരും വാക്സിനെടുത്തവർ; പുതു ആകാശത്തിലേക്ക് വിമാനം പറന്നു
text_fieldsദോഹ: പൂർണമായും കോവിഡ്-19 വാക്സിനെടുത്തവരുമായി പറക്കുന്ന ആദ്യ വിമാനക്കമ്പനിയെന്ന ഖ്യാതി ഖത്തർ എയർവേസിന് സ്വന്തം. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാവിലെ 11ന് പറന്നുയർന്ന ഖത്തർ എയർവേസിെൻറ ക്യൂ ആർ 6421 വിമാനമാണ് ചരിത്രത്തിലിടം നേടിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പൂർണമായും കോവിഡ്-19 വാക്സിൻ സ്വീകരിച്ചവരായിരുന്നുവെന്ന് ഖത്തർ എയർവേസ് ട്വീറ്റ് ചെയ്തു. യാത്രക്കാർക്കുള്ള ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കിയതും വാക്സിൻ സ്വീകരിച്ച ജീവനക്കാരായിരുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് കാർബൺ പ്രസരണം കുറക്കുന്ന ഖത്തർ എയർവേസിെൻറ ഏറ്റവും പുതിയ എയർബസ് എ 350-1000 വിമാനമാണ് ചരിത്ര പറക്കലിന് സാക്ഷ്യംവഹിച്ചത്. കോവിഡ്-19 കാലത്ത് യാത്രക്കാർക്കും ജീവനക്കാർക്കും ഉന്നത നിലവാരത്തിലുള്ള സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നത് കാരണം ലോകശ്രദ്ധ നേടിയ ഖത്തർ എയർവേസ്, വിമാനത്തിനുള്ളിലെ വിനോദ പരിപാടികൾക്കായി അത്യാധുനിക സാങ്കേതികവിദ്യയായ സീറോ ടച്ച് സംവിധാനം ആദ്യമായി ഏർെപ്പടുത്തിയ വിമാനക്കമ്പനി കൂടിയാണ്.
അന്താരാഷ്ട്ര യാത്രകളുടെ പുനരാരംഭം വിദൂരത്തല്ല എന്നതാണ് ഖത്തർ എയർവേസിെൻറ പുതിയ നാഴികക്കല്ലിലൂടെ പ്രകടമാകുന്നത്. പൂർണമായും വാക്സിൻ സ്വീകരിച്ചവരുമായി പറക്കുന്ന ആദ്യ വിമാന കമ്പനിയായതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്നും അന്താരാഷ്ട്ര ഏവിയേഷെൻറ ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ സൂചനയാണിതെന്നും സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. തങ്ങളുെട ജീവനക്കാർക്ക് മുഴുവനും വാക്സിൻ ലഭ്യമാക്കുന്നതിൽ ഖത്തർ സർക്കാറിെൻറയും ആരോഗ്യ സ്ഥാപനങ്ങളുടെയും പിന്തുണയും പങ്കും വില മതിക്കാനാകാത്തതാണെന്നും പ്രതിദിനം ആയിരത്തിലധികം ജീവനക്കാർക്കാണ് വാക്സിൻ ലഭ്യമാക്കിയിരുന്നതെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.