Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ വി​വ​ര​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടി​ൽ; യാ​ത്ര ചെ​യ്യാം ധൈ​ര്യ​ത്തോ​ടെ

text_fields
bookmark_border
കോ​വി​ഡ്​ വി​വ​ര​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടി​ൽ; യാ​ത്ര ചെ​യ്യാം ധൈ​ര്യ​ത്തോ​ടെ
cancel

ദോ​ഹ: അ​യാ​ട്ട​യു​ടെ പു​തി​യ ട്രാ​വ​ൽ പാ​സാ​യ ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ട് മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന മി​ഡി​ൽ ഈ​സ്​​റ്റി​ലെ ആ​ദ്യ​വി​മാ​ന ക​മ്പ​നി​യാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​. മാ​ർ​ച്ച്​ 11 മു​ത​ൽ ദോ​ഹ- ഇ​സ്​​താം​ബൂ​ൾ സെ​ക്ട​റി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ട് പ​രീ​ക്ഷ​ണാ​ർ​ഥം ന​ട​പ്പാ​ക്കി​യ​ത്. അ​യാ​ട്ട (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ), ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഹ​മ​ദ്​ മെ​ഡി​ക്ക​ൽ ​േകാ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണി​ത്.

കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്കം കൂ​ടു​ത​ൽ കു​റ​ക്കു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​സിെൻറ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്​ ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടും. യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​വും ത​ട​സ്സ​വു​മി​ല്ലാ​തെ മി​ക​ച്ച യാ​ത്രാ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്കാ​നും അ​തു​വ​ഴി യാ​ത്ര​ക്ക് യോ​ഗ്യ​നാ​ണോ എ​ന്ന് അ​റി​യാ​നും സാ​ധി​ക്കും. കൂ​ടാ​തെ ഒ​കെ ടു ​ട്രാ​വ​ൽ (യാ​ത്ര ചെ​യ്യു​ന്ന​തി​ന് യോ​ഗ്യ​ൻ) എ​ന്ന സ്​​റ്റാ​റ്റ​സ്​ യാ​ത്ര​ക്കാ​ര​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ വി​മാ​ന ക​മ്പ​നി​യു​മാ​യും മ​റ്റു അ​ധി​കൃ​ത​രു​മാ​യും ആ​പ് പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യും. ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​തി​ബ​ന്ധ​ങ്ങ​ളി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പു​വ​രു​ത്താ​ൻ യാ​ത്ര​ക്കാ​ര​ന് സാ​ധി​ക്കു​ന്നു.

യാ​ത്ര ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ കോ​വി​ഡ്-19 വി​വ​ര​ങ്ങ​ളും ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റ്റു നി​ർ​ദേ​ശ​ങ്ങ​ളും ആ​പ് വ​ഴി യാ​ത്ര​ക്കാ​ര​ന് ല​ഭ്യ​മാ​കും. ഇ​തോ​ടെ ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ക്കു​റി​ച്ച ആ​ശ​ങ്ക​ക​ൾ​ക്കും വി​രാ​മ​മാ​കും.

അ​യാ​ട്ട​യു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ കോ​വി​ഡ്-19 സു​ര​ക്ഷ പ​രി​പാ​ടി​യാ​യ ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ ഉ​റ​പ്പു​വ​രു​ത്താ​നാ​കു​മെ​ന്നും ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ മി​ക​ച്ച യാ​ത്രാ​നു​ഭ​വം ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. നൂ​ത​ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ മി​ഡി​ൽ ഈ​സ്​​റ്റി​ലെ ആ​ദ്യ എ​യ​ർ​ലൈ​നെ​ന്ന പ​ദ​വി​യും ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് ല​ഭി​ച്ച​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ൽ ബാ​കി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

യാ​ത്ര​ക്കാ​രു​ടെ വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ആ​പ് വ​ഴി ല​ഭ്യ​മാ​കു​മെ​ന്ന് അ​യാ​ട്ട ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ല​ക്സാേ​ന്ദ്ര ഡി ​ജൂ​നി​യാ​കും പ​റ​യു​ന്നു. ക്വാ​റ​ൻ​റീ​നി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​ന് കോ​വി​ഡ്​ വാ​ക്സി​നേ​ഷ​ൻ രേ​ഖ​ക​ൾ ആ​വ​ശ്യ​മാ​യി​വ​രും. യാ​ത്ര​ക്കാ​ര​െൻറ ഐ​ഡ​ൻ​റി​റ്റി​യും ഡി​ജി​റ്റ​ൽ യാ​ത്രാ വി​വ​ര​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി ലി​ങ്ക് ചെ​യ്യാ​ൻ ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ട് മൊ​ബൈ​ൽ ആ​പ് വ​ഴി സാ​ധി​ക്കും. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കും അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​റി​നും ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​ക്കാ​നും പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story