Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊതുശുചിത്വത്തിന്​...

പൊതുശുചിത്വത്തിന്​ എല്ലാ നടപടികളുമെടുക്കും –മന്ത്രി

text_fields
bookmark_border
പൊതുശുചിത്വത്തിന്​ എല്ലാ നടപടികളുമെടുക്കും –മന്ത്രി
cancel
camera_alt

‘വേൾഡ് ക്ലീനപ്പ്’ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം ഉംബാബ്​ ബീച്ച്​ വൃത്തിയാക്കുന്നു

ദോഹ: പൊതുശുചിത്വത്തിന്​ രാജ്യം എല്ലാ നടപടികളുമെടുക്കുന്നുണ്ടെന്ന്​ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രി എൻജി. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽ സുബൈഇ പറഞ്ഞു. സാമൂഹിക ബോധവത്​കരണവും സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണവുമാണ് സുസ്​ഥിര വികസനത്തിലേക്കുള്ള പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു. സെപ്​റ്റംബർ 19 'വേൾഡ് ക്ലീനപ്പ്' ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രാലയത്തിന് കീഴിൽ പബ്ലിക് സർവിസ്​ മേഖലയെ പ്രതിനിധീകരിക്കുന്ന പൊതു ശുചിത്വ വകുപ്പ്, ആധുനിക സംവിധാനങ്ങളും മികച്ച മാനുഷികശേഷിയും കൈവശപ്പെടുത്തി സാമൂഹിക ബോധവത്​കരണം നടത്തുന്നുണ്ട്​. ഈ മേഖലയിൽ മികച്ച സഹകരണം ഉറപ്പുവരുത്തുന്നതിന് ശ്രമിക്കുന്നുണ്ട്​.

രാജ്യത്തെ മാലിന്യ നിർമാർജനം, വേസ്​റ്റ് ട്രീറ്റ്മെൻറ് എന്നീ മേഖലകളിൽ മികച്ച അന്തരീക്ഷം സൃഷ്​ടിക്കുന്നതിന് വ്യക്തിഗത, സ്​ഥാപന സംരംഭങ്ങൾ േപ്രാത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്​. ഈ മേഖലയിലേക്കാവശ്യമായ മുഴുവൻ പിന്തുണയും നൽകുന്നതിൽ രാജ്യത്തിെൻറ ഭരണകൂടവും നേതൃത്വവും വളരെ മുമ്പന്തിയിലാണെന്നും സുസ്​ഥിര വികസനമെന്ന ലക്ഷ്യമാണ് പ്രധാനമെന്നും അദ്ദേഹം വിശദീകരിച്ചു.

പൊതുശുചിത്വം ഉറപ്പാക്കുന്നതിൽ സഹകരിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഇതിൽ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാരും സാനിറ്റേഷൻ മേഖലയും സമൂഹവും സ്​ഥാപനങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക ബോധവത്​കരണം ഉറപ്പുവരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. മന്ത്രാലയത്തിെൻറ ബോധവത്​കരണ പദ്ധതികൾ നടപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ സഹകരണം ആവശ്യമാണെന്നും മന്ത്രി അൽ സുബൈഇ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public hygieneworld clean up day
Next Story