Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽഖോർ ഹെൽത്ത് സെൻറർ...

അൽഖോർ ഹെൽത്ത് സെൻറർ തയാർ; പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
Alkhor Health Center ready
cancel
camera_alt

അ​ൽ​ഖോ​ർ ഹെ​ൽ​ത്ത് സെ​ന്റ​ർ ഉ​ദ്ഘാ​ട​ന​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ

ബി​ൻ അ​ബ്ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ്

അ​ൽ​കു​വാ​​രി​ക്കൊ​പ്പം ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്നു

ദോ​ഹ: പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​നു കീ​ഴി​ൽ അ​ൽ​ഖോ​റി​ലെ പു​തി​യ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ്​ സെൻറ​ർ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന​ത്തി​ന് ഹെ​ൽ​ത്ത് സെൻറ​റും സൗ​ക​ര്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ, ഹെ​ൽ​ത്ത് സെൻറ​റി​ലെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളോ​ടെ​യു​ള്ള ക്ലി​നി​ക്കു​ക​ളും വി​വി​ധ വ​കു​പ്പു​ക​ളും സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കു​ക​യും ചെ​യ്തു.

പു​തി​യ ഹെ​ൽ​ത്ത് സെൻറ​റി​ൽ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.

നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന പ​ഴ​യ ഹെ​ൽ​ത്ത് സെൻറ​റി​നു പ​ക​ര​മാ​യി​ട്ടാ​ണ് പു​തി​യ ഹെ​ൽ​ത്ത് സെൻറ​ർ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​യ്യാ​യി​ര​ത്തോ​ളം രോ​ഗി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള​താ​ണ് പു​തി​യ കേ​ന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterAlkhor Health Center
News Summary - Alkhor Health Center ready; The Prime Minister submitted to the country
Next Story