അൽഖോർ സ്നേഹസംഗമം: കായിക മത്സരങ്ങൾക്ക് തുടക്കം
text_fieldsrepresentational Image
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി അൽഖോർ സോൺ സ്നേഹസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കമായി. ശനിയാഴ്ചവരെ അൽഖോർ ബർവാ വർക്കേഴ്സ് സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുക. ഫുട്ബാളിൽ 12ഉം ക്രിക്കറ്റിൽ എട്ടും ടീമുകളാണ് മാറ്റുരക്കുന്നത്.ഓസ്കർ ക്രിക്കറ്റ് ക്ലബുമായി സഹകരിച്ചാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അൽഖോർ, ദഖീറ, അൽഷമാൽ, സിമൈസ്മ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുകയെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55262817, 33792380 (ക്രിക്കറ്റ്), 66573136, 55627654 (ഫുട്ബാൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

