അലിയാർ ഖാസിമിക്ക് സ്വീകരണം നൽകി
text_fieldsപണ്ഡിതനും വാഗ്മിയുമായ അലിയാർ ഖാസിമിക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ
ആസ്ഥാനത്ത് സ്വീകരണം നൽകിയപ്പോൾ
ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് കൾച്ചറൽ സെന്ററിന്റെ അതിഥിയായി ഖത്തറിൽ എത്തിയ ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ അലിയാർ ഖാസിമിക്ക് മദീന ഖലീഫ നോർത്തിലെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആസ്ഥാനത്ത് സ്വീകരണം നൽകി. സ്നേഹത്തിനും സാഹോദര്യത്തിനും ഇസ്ലാമിൽ ഏറെ പ്രാധാന്യമുണ്ട്, അതുകൊണ്ട് മുസ്ലിം സഹോദരങ്ങൾ തമ്മിൽ സംഘടന വൈവിധ്യങ്ങൾക്കപ്പുറത്ത് സ്നേഹത്തോടെയും സൗഹാർദത്തോടെയും വർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സ്നേഹംകൊണ്ടാണ് ഇസ്ലാം ലോകം കീഴടക്കിയതെന്നും പുഞ്ചിരിയും പ്രാർത്ഥന കൊണ്ട് അഭിവാദ്യം ചെയ്യലും ഹസ്തദാനവും ഈ സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് മദനി ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം സ്വാഗതവും ഷമീർ വലിയവീട്ടിൽ നന്ദിയും പറഞ്ഞു.
പരിപാടിക്ക് താജുദ്ദീൻ മുല്ലവീടൻ, നസീർ പാനൂർ, കെ.കെ. അബ്ദുറഹ്മാൻ സലഫി, ഷാഹുൽ ഹമീദ്, ഹമീദ് കല്ലിക്കണ്ടി, അജ്മൽ ജൗഹർ, ഹമദ് ബിൻ സിദ്ദീഖ്, റിയാസ് വാണിമേൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

