Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആലിക്കുട്ടി മുസ് ലിയാർ...

ആലിക്കുട്ടി മുസ് ലിയാർ അനുസ്മരണവും പ്രാർഥന സദസ്സും

text_fields
bookmark_border
ആലിക്കുട്ടി മുസ് ലിയാർ അനുസ്മരണവും പ്രാർഥന സദസ്സും
cancel

ദോഹ: സംയുക്ത ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലികുട്ടി മുസ് ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. ഹിലാൽ അരോമ ദർബാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ നാസർ നീലിമയുടെ അധ്യക്ഷത വഹിച്ചു. കേരള ഇസ് ലാമിക് സെന്റർ പ്രസിഡന്റ്‌ എ.വി. അബൂബക്കർ അൽ ഖാസിമി, ഉപദേശക സമിതി ചെയർമാൻ പി.വി.എ. നാസർ, കോഴിക്കോട് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ അനുശോചന പ്രമേയം വൈസ് പ്രസിഡന്റ്‌ സമീർ കൊച്ചേരി അവതരിപ്പിച്ചു. ദാറുൽ ഉലും മദ്റസയിൽ അധ്യാപകനായ അബ്ദുൽ റഷീദ് പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി.പി.കെ. നസീർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationqatar-news
News Summary - ആലിക്കുട്ടി മുസ് ലിയാർ അനുസ്മരണവും
Next Story