Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ൽ​ജീ​രി​യ​ൻ സൂ​പ്പ​ർ​താ​രം റി​യാ​ദ് മ​ഹ്‌​റ​സ് അ​ൽ ശ​മാ​ലി​ന് ബൂ​ട്ടു​കെ​ട്ടും

text_fields
bookmark_border
അ​ൽ​ജീ​രി​യ​ൻ ദേ​ശീ​യ ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം നടത്തിയ മ​ഹ്റ​സ് 199 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 40 ഗോ​ളു​ക​ൾ നേ​ടി​യിട്ടുണ്ട്
അ​ൽ​ജീ​രി​യ​ൻ സൂ​പ്പ​ർ​താ​രം റി​യാ​ദ് മ​ഹ്‌​റ​സ് അ​ൽ ശ​മാ​ലി​ന് ബൂ​ട്ടു​കെ​ട്ടും
cancel

ദോ​ഹ: അ​ൽ​ജീ​രി​യ​ൻ സൂ​പ്പ​ർ​താ​രം റി​യാ​ദ് മ​ഹ്റ​സി​നെ ടീ​മി​ലെ​ത്തി​ച്ച് ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് ക്ല​ബ്ബാ​യ അ​ൽ ശ​മാ​ൽ. സൗ​ദി ക്ല​ബ്ബാ​യ അ​ൽ അ​ഹ്‌​ലി​യു​മാ​യു​ള്ള ക​രാ​ർ നിലവിൽ അ​വ​സാ​നി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം താ​രം അ​ൽ ശ​മാ​ലു​മാ​യി പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കും.

ലെ​സ്റ്റ​ർ സി​റ്റി, മാ​ഞ്ച​സ്റ്റ​ർ സി​റ്റി തു​ട​ങ്ങി​യ പ്ര​മു​ഖ ഇം​​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ൾ​ക്കാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് മ​ഹ്റ​സ്. ക്യു.​എ​സ്.​എ​ല്ലി​ലും ചാ​മ്പ്യ​ൻ​സ് ലീ​ഗ് എ​ലൈ​റ്റി​ലും മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ മ​ഹ്‌​റ​സി​ന്റെ വ​ര​വ് അ​ൽ ശ​മാ​ലി​ന് ക​രു​ത്താ​കും. അ​ൽ​ജീ​രി​യ​ൻ ദേ​ശീ​യ ടീ​മി​നാ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മ​ഹ്റ​സ് കാ​ഴ്ച​വെ​ച്ചി​ട്ടു​ള്ള​ത്. 199 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 40 ഗോ​ളു​ക​ൾ നേ​ടി​യ താ​രം 2019ൽ ​ഈ​ജി​പ്തി​ൽ ന​ട​ന്ന ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് അ​ൽ​ജീ​രി​യ​ക്ക് നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. 2014, 2026 ലോ​ക​ക​പ്പു​ക​ളി​ലും അ​ദ്ദേ​ഹം അ​ൽ​ജീ​രി​യ​ൻ ജേ​ഴ്സി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്.

2023ൽ ​സൗ​ദി അ​റേ​ബ്യ​ൻ ക്ല​ബ്ബാ​യ അ​ൽ അ​ഹ് ലി​യി​ലേ​ക്ക് ചേ​ക്കേ​റി​യ മ​ഹ്റ​സ് 122 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 37 ഗോ​ളും 50 അ​സി​സ്റ്റു​ക​ളും നേ​ടി; കൂ​ടാ​തെ അ​ൽ അ​ഹ് ലി ​എ.​എ​ഫ്‌.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് എ​ലൈ​റ്റ് കി​രീ​ടം നേ​ടു​ന്ന​തി​ലും അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Algerian superstar Riyad Mahrez will be the one to beat Al Shamal
Next Story