സെൻഡ് ആന്റ് വിൻ പ്രൊമോഷനുമായി അൽ സമാൻ എക്സ്ചേഞ്ച്
text_fieldsഅൽസമാൻ എക്സ്ചേഞ്ചിന്റെ സെൻഡ് ആൻഡ് വിൻ പ്രമോഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു
ദോഹ: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പണമയക്കുന്ന ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകളും സമ്മാന പദ്ധതികളുമായി അൽ സമാൻ എക്സ്ചേഞ്ച്. ഒരു കിലോ സ്വർണം സമ്മാനമായുള്ള സെന്‍ഡ് ആൻഡ് വിൻ പ്രമോഷൻ വിജയകരമായി സമാപിച്ചതിനു പിന്നാലെയാണ് മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ പ്ലാറ്റ്ഫോമും ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ സമ്മാനപദ്ധതികളോടെ പ്രമോഷന് ശനിയാഴ്ച തുടക്കം കുറിക്കുന്നത്. ട്രാൻസ്ഫാസ്റ്റുമായി സഹകരിച്ച് നടത്തുന്ന സെൻഡ് ആന്‍ഡ് വിൻ 350 ഗ്രാം ഗോൾഡ് ബാർ പ്രമോഷൻ ജൂലൈ 16ന് തുടങ്ങി മൂന്നു മാസം നീണ്ടുനിൽക്കും. ഒക്ടോബർ 15ന് സമാപിക്കും. ആദ്യ അഞ്ച് വിജയികൾക്ക് 20 ഗ്രാം സ്വർണം സമ്മാനമായി നൽകും. 25 പേർക്ക് 10ഗ്രാം സ്വർണവും ലഭിക്കും. ഒക്ടോബർ 17നാണ് നറുക്കെടുപ്പ് . ആപ്ലിക്കേഷൻ വഴി പണമയക്കുന്ന ഉപഭോക്താക്കൾ നേരിട്ടുതന്നെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കാളികളാക്കപ്പെടും.
അൽസമാൻ എക്സ്ചേഞ്ച് കോർപറേറ്റ് ഓഫിസിൽ നടന്ന പ്രമോഷൻ ഉദ്ഘാടന ചടങ്ങിൽ ഫോറക്സ് ഓപറേഷൻസ് മാനേജർ ആദർശ്, കസ്റ്റമർ സർവിസ് മാനേജർ ജുവൈസ്, കംപ്ലയൻസ് മാനേജർ സൈഫുൽ ഇസ്ലാം, ഇന്റേണൽ ഓഡിറ്റർ നൗഷാദ് മുർഷിദ്, എച്ച്.ആർ ഓഫിസർ സുനൈന സമദ്, സുബിൻ ബാബു, ഷഫീഖ്, അരുൺ എന്നിവർ പങ്കെടുത്തു.

