അൽ സമാൻ എക്സ്ചേഞ്ച് സി.സി.എൽ-25; ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ചാമ്പ്യന്മാർ
text_fieldsഅൽ സമാൻ എക്സ്ചേഞ്ച് സി.സി.എൽ 25ൽ ചാമ്പ്യന്മാരായ ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട്
ദോഹ: ഖത്തറിലെ കാസർകോട് ജില്ലയെ പ്രതിനിധാനം ചെയ്യുന്ന ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന അൽ സമാൻ എക്സ്ചേഞ്ച് സി.സി.എൽ 2025 ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. അഞ്ച് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ, ഫൈനലിൽ ഗ്രീൻ സ്റ്റാർ കാഞ്ഞങ്ങാട് ടീം കെ.എസ്.ഡി XIനെ 31 റൺസിന് തോൽപിച്ച് കിരീടം സ്വന്തമാക്കി. ഗ്രീൻ സ്റ്റാർ അഞ്ച് ഓവറിൽ 70 റൺസെന്ന വലിയ സ്കോർ സൃഷ്ടിച്ചു. ക്യാപ്റ്റൻ ഫൈറൂസ് പുറത്താകാതെ 17 പന്തിൽ 52 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെ.എസ്.ഡി XIനായി കാസിം ചൂരി നല്ല തുടക്കം നൽകിയെങ്കിലും ഗ്രീൻ സ്റ്റാറിന്റെ ബൗളിങ് കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
ചാമ്പ്യന്മാർക്കുള്ള ട്രോഫി മുഹീസ് റാണ, റണ്ണേഴ്സ് ട്രോഫി ജാഫർ മാസ്കം എന്നിവർ കൈമാറി. ലുഖ്മാൻ തളങ്കര, സാദിക്ക് പാക്ക്യര, നാസർ കൈതക്കാട്, നാസർ ഗ്രീൻ ലാൻഡ്, ഷാനി കബയാൻ, ജൂവൈസ് അൽസമാൻ, ഫൈസൽ ഫില്ലി, ഷാഫി ചെമ്പരിക്ക, നൗഷാദ് കെ.സി, മാക്ക് അടൂർ അഷ്റഫ് കാഞ്ഞങ്ങാട്, ഹമീദ് അറന്തോട് എന്നിവർ സംബന്ധിച്ചു.
ഗ്രീൻ സ്റ്റാർ താരം മുനൈസ് മികച്ച ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ കാസിം ചൂരി, ബെസ്റ്റ് ഫീൽഡർ ഷബീബ്, ബെസ്റ്റ് ക്യാച്ച് നാസർ ടിസാൻ, വിക്കറ്റ് കീപ്പർ ചിന്നു എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ക്യാപ്റ്റൻ ഫൈറൂസ് ആയിരുന്നു. ഹാരിസ് ചൂരി, ജാസിം മസ്കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അൻവർ കടവത്ത്, ജമാൽ പൈക്ക, നൗഷാദ് പൈക്ക, റഹീം, അബ്ദുൽ റഹ്മാൻ ഏരിയാൽ, അനീസ്, ശാക്കിർ കാപ്പി, ഷരീഫ് എന്നിവർ നേതൃത്വം നൽകി.v
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

