അൽ സമാൻ എക്സ്ചേഞ്ച് സി.സി.എൽ 2025 ആരംഭിച്ചു
text_fieldsഅൽ സമാൻ എക്സ്ചേഞ്ച് സി.സി.എൽ 2025 ക്രിക്കറ്റ്
ടൂർണമെന്റിൽനിന്ന്
ദോഹ: അൽ സമാൻ എക്സ്ചേഞ്ച് സി.സി.എൽ 2025 കാസർകോട് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഖത്തറിലെ കാസർകോട് ജില്ലയെ പ്രതിനിധീകരിക്കുന്ന മുൻനിര ക്രിക്കറ്റ് താരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു. ഖത്തറിലെ ക്രിക്കറ്റ് ആരാധകർ കളി കാണാനും ഇഷ്ട ടീമുകളെ പിന്തുണക്കാനുമെത്തി.
ടൂർണമെന്റിന്റെ ആദ്യ ദിവസം ഗ്രീൻ സ്റ്റാർ, ടിസ്സാൻ, ഷൂട്ടേഴ്സ് പടന്ന തുടങ്ങിയ ടീമുകൾ മികച്ച പ്രകടനം നടത്തി ജയം സ്വന്തമാക്കി. ടൂർണമെന്റിനോടനുബന്ധിച്ച് നറുക്കെടുപ്പുകളും ആകർഷകമായ സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഫൈനൽ വെള്ളിയാഴ്ച നടക്കുമെന്ന് ടൂർണമെന്റ് സംഘാടക സമിതി അംഗങ്ങളായ ഹാരിസ് ചൂരി, ജാസിം മസ്കം, ഷാനിഫ് പൈക, റിയാസ് മാന്യ, അൻവർ കടവത്ത്, ജമാൽ പൈക, നൗഷാദ് പൈക, റഹീം, അബ്ദുറഹ്മാൻ എരിയൽ, അനു ഷാക്കിർ കാപ്പി, ഷരീഫ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

