എസ്ദാൻ ഒയാസിസിൽ അൽ സമാൻ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു
text_fieldsഅൽസമാൻ എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല അഹമ്മദ് അൽ സമാൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: നാലു പതിറ്റാണ്ടിലേറെയായി പണവിനിമയ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന അൽ സമാൻ എക്സ്ചേഞ്ചിന്‍റെ ഖത്തറിലെ 13ാമത് ബ്രാഞ്ച് എസ്ദാൻ ഒയാസീസിൽ പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള അഹമ്മദ് അൽ സമാൻ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത് ആദ്യ ഇടപാട് നടത്തി. ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കിയാണ് അല്‍സമാന്‍ പ്രവാസികളുടെ പിന്തുണ ആര്‍ജിച്ചതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബൈര്‍ അബ്ദുൽറഹ്മാന്‍ പറഞ്ഞു.
എസ്ദാന്‍ ഒയാസീസ് മേഖലയിൽ താമസക്കാരായ അരലക്ഷത്തോളം വരുന്ന പ്രവാസികള്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ ബ്രാഞ്ചിന്‍റെ പ്രവർത്തനം. ഏറ്റവും ആകർഷകമായ നിരക്കിൽ വിദേശരാജ്യങ്ങളിലേക്ക് പണവിനിമയ സൗകര്യം ഒരുക്കിയാണ് അൽ സമാൻ രാജ്യത്തെ ശ്രദ്ധേയ ഏജൻസിയായി മാറിയത്. അല്‍സമാന്‍ ആപ്ലിക്കേഷന്‍ വഴിയും ഉയര്‍ന്ന നിരക്കില്‍ വേഗത്തില്‍ നാട്ടിലേക്ക് പണമെത്തിക്കാം. ആദര്‍ഷ് ഷിനാവ, സന്തോഷ് കേശവന്‍. മുസ്ലിമുദ്ദീന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

