അൽ വസ്മിയെത്തുന്നു; ഇനി മഴയും തണുപ്പും
text_fieldsദോഹ: മരുഭൂമിയിലെ വർഷകാലമായ അൽ വസ്മി സീസണിന് ബുധനാഴ്ച തുടക്കമാകുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു. 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് അൽ വസ്മി. ഈ ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേക തരം കൂണ്വിഭാഗമായ ട്രഫില്‍, ജെറേനിയം തുടങ്ങിയ ചെടികള്‍ വളരുകയും പൂവിടുകയും ചെയ്യുന്ന സമയം കൂടിയാണ് അല്വസ്മി.
52 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലത്തിനിടെ ചൂട് തീരെ കുറയുകയും പകലിലും രാത്രിയിലും തണുപ്പ് പതിയെ കൂടുകയും ചെയ്യും. അൽ വസ്മി പൂർത്തിയാവുമ്പോഴേക്കും രാജ്യം ശൈത്യത്തിലേക്ക് നീങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

