Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ​വ​ക്​​റ...

അ​ൽ​വ​ക്​​റ ആ​ശു​പ​ത്രി: ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ വി​ഭാ​ഗം സ്​​ഥ​ലം​മാ​റ്റി

text_fields
bookmark_border
അ​ൽ​വ​ക്​​റ ആ​ശു​പ​ത്രി: ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ വി​ഭാ​ഗം സ്​​ഥ​ലം​മാ​റ്റി
cancel
camera_alt

അ​ൽ​വ​ക്​​റ ആ​ശു​പ​ത്രി

ദോ​ഹ: അ​ൽ​വ​ക്​​റ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ സം​ബ​ന്ധ​മാ​യ ചി​കി​ത്സ ന​ട​ത്തു​ന്ന ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ വി​ഭാ​ഗം ഇ​തേ ആ​​ശു​പ​ത്രി​യി​ലെ ത​ന്നെ ഇ​ൻ​റ​ൻ​സി​വ്​ കെ​യ​ർ യൂ​നി​റ്റി​ലേ​ക്ക്​ മാ​റ്റി​യ​താ​യി ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി) അ​റി​യി​ച്ചു. താ​ൽ​ക്കാ​ലി​ക​മാ​യാ​ണ്​ ഈ ​മാ​റ്റം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണി​ത്. ഫെ​ബ്രു​വ​രി ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ പു​തി​യ സ്​​ഥ​ല​ത്ത്​ സേ​വ​നം ല​ഭ്യ​മാ​കും. ന​വീ​ക​ര​ണം തീ​രു​ന്ന മു​റ​ക്ക്​ പ​ഴ​യ​സ്​​ഥ​ല​ത്തു​ത​െ​ന്ന ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ വി​ഭാ​ഗ​ത്തി​െൻറ സേ​വ​നം തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ​ക​വാ​ട​ത്തി​ലൂ​ടെ വ​രാ​തെ മൂ​ന്നാം ന​മ്പ​ർ ഗേ​റ്റി​ലൂ​ടെ​യാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ വി​ഭാ​ഗ​ത്തി​ലേ​ക്ക്​​ എ​ത്തേ​ണ്ട​ത്. ആ​ശു​പ​ത്രി​യി​െ​ല പ്ര​സ​വ ചി​കി​ത്സ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ഔ​ട്ട്​ ​പേ​ഷ്യ​ൻ​റ്​ ക്ലി​നി​ക്കു​ക​ൾ, ലേ​ബ​ർ റൂ​മു​ക​ൾ, കി​ട​ത്തി​ചി​കി​ത്സ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ണ്. ജ​ന​റ​ൽ ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്, ഗൈ​ന​ക്കോ​ള​ജി സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Wakrah Hospital
Next Story