അൽ വക്റ സെൻട്രൽ മാർക്കറ്റ്: േഷാപ്പുകളുടെ വാടക 50 ശതമാനം കുറച്ചു
text_fieldsഅൽ വക്റ സെൻട്രൽ മാർക്കറ്റ്
ദോഹ: വക്റ സെൻട്രൽ മാർക്കറ്റിലെ സ്റ്റോറുകൾക്കും ധാന്യപ്പുരകൾക്കും വാടകയിനത്തിൽ 50 ശതമാനം ഇളവ് നൽകുമെന്ന് ഹസാദ് അറിയിച്ചു. നവംബർ ഒന്നു മുതൽ അടുത്ത രണ്ടു വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.പ്രാദേശിക കന്നുകാലി വിപണിക്കും അതിനോടനുബന്ധിച്ച് വരുന്ന വാണിജ്യ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിെൻറ ഭാഗമായാണ് തീരുമാനം.
രാജ്യത്തിെൻറ ഭക്ഷ്യ സുരക്ഷയെന്ന വലിയ ലക്ഷ്യമാണ് ഹസാദിന് മുന്നിലുള്ളത്. അതിെൻറ ഭാഗമായാണ് പുതിയ നടപടി. അൽ വക്റ സെൻട്രൽ മാർക്കറ്റിലെ എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും 50 ശതമാനം ഇളവ് രണ്ടു വർഷത്തേക്ക് നൽകുന്നതിൽ സന്തോഷമുണ്ടെന്നും ഹസാദ് സി.ഇ.ഒ എൻജി. മുഹമ്മദ് അൽ സാദ പറഞ്ഞു.
കോവിഡ്–19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് വക്റ സെൻട്രൽ മാർക്കറ്റിലും അൽ സൈലിയ സെൻട്രൽ മാർക്കറ്റിലും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാടക പൂർണമായും ഹസാദ് ഒഴിവാക്കിയിരുന്നു.

