വെനിസ്വേല അംബാസഡർക്ക് അൽ വജ്ബ പുരസ്കാരം
text_fieldsവെനിസ്വേലൻ അംബാസഡർക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽ വജ്ബ പുരസ്കാരം സമ്മാനിക്കുന്നു
ഖത്തർ: നയതന്ത്രദൗത്യം അവസാനിപ്പിച്ച് മടങ്ങുന്ന വെനിസ്വേലൻ അംബാസഡർ ഗ്വിസെപ്പെ ആഞ്ചലോ യൂഫ്രിദോ യോറിയോക്ക് ഖത്തറിന്റെ ആദരമായി അൽ വജ്ബ പുരസ്കാരം സമ്മാനിച്ചു. തിങ്കളാഴ്ച അമീരി ദിവാനിൽ നടന്ന കൂടികാഴ്ചക്കു ശേഷം, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് രാജ്യത്തിന്റെ ആദരവായി പുരസ്കാരം കൈമാറിയത്. ഖത്തറിനും വെനിസ്വേലക്കു മിടയിലെ ഉഭയകക്ഷി സൗഹൃദവും നയതന്ത്ര ബന്ധവും ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിന്റെ അംഗീകാരമായാണ് അൽ വജ്ബ ബഹുമതി കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

