അൽ വാഹ മോട്ടോഴ്സ് ഷോറൂം വീണ്ടും തുറന്നു
text_fieldsദോഹ: ദോഹയിലെ അൽ വാഹ മോട്ടോഴ്സിന്റെ ജെറ്റൂർ ഷോറൂം വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞദിവസം വാണിജ്യ വ്യവസായ മന്ത്രാലയം ഷോറൂം അടച്ചുപൂട്ടിയിരുന്നു. കമ്പനിക്കെതിരെ ഫയൽ ചെയ്യപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ഷോറൂം അധികൃതർ ഒരു മില്യൺ ഖത്തർ റിയാൽ മൂല്യമുള്ള സ്പെയർ പാർട്സ് ഉൽപന്നങ്ങൾ അടിയന്തരമായി ലഭ്യമാക്കുകയും 324,000 ഖത്തർ റിയാൽ പിഴയൊടുക്കിയും ചെയ്തിരുന്നു. ഇതോടെയാണ് ഷോറൂമിന് തുറന്നുപ്രവൃത്തിക്കാൻ അനുമതി ലഭിച്ചത്.
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു മെയിന്റനൻസ് സെന്റർ കൂടി ഉടൻ തുറക്കും. ഉപഭോക്താക്കൾക്ക് ആവശ്യമായ സ്പെയർ പാർട്സ് ലഭ്യമാക്കുന്നതിലെ വീഴ്ചയും സേവനപ്രവൃത്തിയിലെ കാലതാമസവും ഉൾപ്പെടെ വിവിധ നിയമ ലംഘനങ്ങൾ കണ്ടതോടെയാണ് ഷോറൂം താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നേരത്തെ ഉത്തരവിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

