അൽ സൂൽത്താൻ മെഡിക്കൽ സെൻറർ ഫാന്‍ സോൺ ക്യാമ്പ്
text_fieldsഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ സോണിലെ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ ക്യാമ്പിൽ ജീവനക്കാരും മാനേജ്മെൻറ് അംഗങ്ങളും
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ സോണിലെ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ ക്യാമ്പ് പ്രമുഖര്‍ സന്ദര്‍ശിച്ചു. കമ്മ്യൂണിറ്റി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പുറമേ ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സാമിഹ് അല്‍ മിര്രി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഇൻറര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് ഗില്‍ബര്‍ട്ട് ഹോംങ്ബോ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
ഖത്തറിലെ തൊഴിലാളികള്‍ക്കായി പ്രത്യേകം മെഡിക്കല്‍ ക്യാമ്പൊരുക്കിയ സംഘാടകരെ ഐ.എല്‍. ഒ. ഡയറക്ടറും അനുമോദിച്ചു. ഫാന്‍ സോണില്‍ ആയിരത്തിലധികം തൊഴിലാളികളെ മെഡിക്കല്‍ സ്ക്രീനിംഗ് നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെൻറര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന് കരിഞ്ചോല പറഞ്ഞു.

