അൽ സുൽത്താൻ മെഡിക്കൽ സെന്റർ രക്തദാന ക്യാമ്പ്
text_fieldsഅൽ സുൽത്താൻ മെഡിക്കൽ സെന്റർ, ലാൽ കെയേഴ്സ് രക്തദാന ക്യാമ്പിന്റെ സംഘാടകർ
ദോഹ: അൽസുൽത്താൻ മെഡിക്കൽ സെന്റർ മോഹൻലാൽ ഫാൻസ് അസോസിയേഷനായ ലാൽ കെയർസും ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുമണി വരെ ആയിരുന്നു ക്യാമ്പ്.
മുഴുവൻ രക്തദാതാക്കൾക്കും അൽസുൽത്താന്റെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലാബ്, ഡെന്റൽ സർവിസസ് നിരക്കിൽ ഇളവുകളും ലഭിക്കുന്ന പ്രിവിലേജ് കാർഡും വിതരണം ചെയ്തു. അൽസുൽത്താൻ മെഡിക്കൽ സെന്റർ സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ കരിഞ്ചോല നേതൃത്വം നൽകി.
രക്തദാനം നിർവഹിക്കാൻ എത്തിയവർക്കുവേണ്ടി ജനറൽ പ്രക്ടീഷണർ ഡോ. അജീഷ് രാജ് റമദാൻ വ്രത സമയങ്ങളിൽ കൈക്കൊള്ളേണ്ട ആരോഗ്യ ശീലങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

