അൽ സുൽത്താൻ രക്തദാനക്യാമ്പ് വെള്ളിയാഴ്ച
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ആതുര ശുശ്രൂകേന്ദ്രമായ അൽ സുൽത്താൻ മെഡിക്കൽ സെന്റർ ഹമദ് മെഡിക്കൽ കോർപറേഷനും മോഹൻലാൽ ഫാൻസ് അസോസിയേഷൻ ലാൽ കെയേഴ്സുമായി
സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് ഒന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുവരെ ഇൻഡസ്ട്രിയൽ ഏരിയ വക്കാലത്ത് സ്ട്രീറ്റ് 23ലെ അൽ സുൽത്താൻ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്.
അൽസുൽത്താന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. ഖത്തർ ഐഡിയുള്ള 18 മുതൽ 60 വയസ്സ് വരെയുള്ള ആറുമാസത്തിനുള്ളിൽ ഖത്തറിന് പുറത്തു പോയിട്ടില്ലാത്ത ആർക്കും ക്യാമ്പിൽ പങ്കെടുത്ത് രക്തംദാനം ചെയ്യാവുന്നതാണ്. രക്ത ദാനം ചെയ്യുന്നവർക്ക് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയും ഡോക്ടർ കൺസൽട്ടേഷനും ഉണ്ടായിരിക്കും.
കൂടാതെ മുഴുവൻ രക്ത ദാതാക്കൾക്കും 25 ശതമാനം ലാബ്, ഡെന്റൽ സേവന നിരക്കിൽ ഇളവും മറ്റ് നിരവധി ആനുകൂല്യങ്ങളും ഒരു വർഷത്തേക്ക് ലഭിക്കുന്ന പ്രിവിലേജ് കാർഡും സൗജന്യമായി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 70582255 നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

