ഖത്തർ കപ്പിൽ അൽ സദ്ദ് മുത്തം
text_fieldsഅൽ സദ്ദ് നായകൻ ഹസൻ അൽ ഹൈദോസ് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയിൽനിന്നും ട്രോഫി സ്വീകരിക്കുന്നു
ദോഹ: ദേശീയ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ, ഖത്തർ കപ്പിലും മുത്തമിട്ട് ചാമ്പ്യൻ ക്ലബായ അൽ സദ്ദ്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെ ആവേശകരമായ മത്സരത്തിൽ അൽ ദുഹൈലിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു അൽ സദ്ദിന്റെ വിജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ അൽ സദ്ദ് 4-3ന് വിജയം സ്വന്തമാക്കി. രണ്ടു തവണ കളിയിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ഉശിരൻ തിരിച്ചുവരവ് നടത്തിയത്.
ഷൂട്ടൗട്ടിൽ ഗോൾകീപ്പർ മിഷാൽ ബർഷിമിന്റെ മിന്നും പ്രകടനം കൂടിയായതോടെ ഖത്തറിന്റെ ചാമ്പ്യൻ ക്ലബെന്ന സ്ഥാനം അൽ സദ്ദ് അരക്കിട്ടുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

