സൗഹൃദ മത്സരം: അൽ സദ്ദിന് വിജയം; വക്റക്ക് സമനില
text_fieldsദോഹ: രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ ഖത്തർ സ്റ്റാർസ് ലീഗിന് മുന്നോടിയായി നടത്തുന്ന പരിശീലന, സൗഹൃദ മത്സരങ്ങളിൽ ഖത്തരി ടീമുകൾ മികച്ച പ്രകടനം നടത്തുന്നു.
നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ് സ്പെയിനിലെ മലാഗ മാർബെല്ല സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഒർലാൻഡോ പൈറേറ്റ്സിനെ 3-2 ന് പരാജയപ്പെടുത്തി. നേടിയ എക്വഡോറിയൻ സ്ട്രൈക്കർ ഗോൺസാലോ പ്ലാറ്റയുടെ ഇരട്ട ഗോളും ഹാഷിം അലിയുടെ ഗോളുമാണ് അൽ സദ്ദിന് വിജയം നേടിക്കൊടുത്തത്.
കഴിഞ്ഞ ദിവസം ജിബ്രാൾട്ടർ മാഞ്ചസ്റ്ററിനെ ഏകപക്ഷീയമായ എട്ടുഗോളിന് പരാജയപ്പെടുത്തിയ അൽ സദ്ദ് കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലും ഉജ്ജ്വല ഫോമിലുമാണ്.

