Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവ് അമീറിന് ആദരം: അൽ സദ്ദ് താരങ്ങൾ കളത്തിലിറങ്ങിയത് '52' ാം നമ്പർ ജഴ്സിയണിഞ്ഞ്

text_fields
bookmark_border
പിതാവ് അമീറിന് ആദരം: അൽ സദ്ദ് താരങ്ങൾ കളത്തിലിറങ്ങിയത് 52 ാം നമ്പർ ജഴ്സിയണിഞ്ഞ്
cancel

ദോഹ: ഖത്തറിന്റെ കായികമേഖലക്കും ആധുനിക വികസനത്തിനും അടിത്തറയിട്ട മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ ആദരമർപ്പിച്ച് പ്രമുഖ ഖത്തരി ഫുട്ബോൾ ക്ലബ്ബായ അൽ സദ്ദ്.

ശനിയാഴ്ച ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ അൽജീരിയൻ ക്ലബ് മൗലൂദിയയുമായി (എം.സി എംസി അൾജർ) നടന്ന സൗഹൃദ മത്സരത്തിൽ 52ാം നമ്പർ ജഴ്സിയണിഞ്ഞാണ് അൽ സദ്ദ് താരങ്ങൾ ആദരമർപ്പിച്ചത്. ശൈഖ് ഹമദിന്റെ ജനനവർഷമായ 1952-നെ സൂചിപ്പിച്ചാണ് '52' എന്ന നമ്പറിലുള്ള ജഴ്സിയുമായി താരങ്ങൾ കളത്തിലിറങ്ങിയത്.

ജൂലൈ 12ന് ആയിരുന്നു മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗം. ഖത്തറിനെ കായികമേഖലയിൽ വളർത്തുന്നതിനും 2022ലെ ലോകകപ്പ് മുന്നൊരുക്കങ്ങളിലും പിതാവ് അമീർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) എം.സി അൽജിയേഴ്സിനെ പരാജയപ്പെടുത്തി അൽ സദ്ദ് ജേതാക്കളായി. അൽ സദ്ദിന്റെ പ്രീ സീസൺ മത്സരങ്ങളിലെ അവസാന പോരാട്ടമായിരുന്നു ഇത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Sadd players came out to play wearing jersey number '52' in honor of their father, Amir
Next Story