Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​തുജ​ഴ്സി​യി​ൽ അ​ൽ...

പു​തുജ​ഴ്സി​യി​ൽ അ​ൽ സ​ദ്ദ്

text_fields
bookmark_border
പു​തുജ​ഴ്സി​യി​ൽ അ​ൽ സ​ദ്ദ്
cancel

​ദോ​ഹ: ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് പു​തു സീ​സ​ണി​ന് കി​ക്കോ​ഫ് കു​റി​ക്കാ​നി​രി​ക്കെ പു​തു​മ​യേ​റി​യ ജ​ഴ്സി അ​വ​ത​രി​പ്പി​ച്ച് ചാ​മ്പ്യ​ൻ ക്ല​ബാ​യ അ​ൽ സ​ദ്ദ്. ആ​ഗ​സ്റ്റ് 17ന് ​കി​ക്കോ​ഫ് കു​റി​ക്കു​ന്ന സീ​സ​ണി​നു മു​ന്നോ​ടി​യാ​യാ​ണ് സൂ​പ്പ​ർ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ടീ​മി​ന്റെ പു​തി​യ ഹോം ​കി​റ്റ് പു​റ​ത്തി​റ​ക്കി​യ​ത്.

ക്യാ​പ്റ്റ​ൻ ഹ​സ​ൻ ​അ​ൽ ഹൈ​ദോ​സും സം​ഘ​വും ജ​ഴ്സി​യ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക്ല​ബ് പ​ങ്കു​വെ​ച്ചു. സീ​സ​ൺ ത​യാ​റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ഓ​സ്ട്രി​യ​ൻ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ദോ​ഹ​യി​ലെ​ത്തി​യ ടീം ​വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ മൊ​റോ​ക്ക​ൻ ക്ല​ബ് റാ​ജ ക​സ​ബ്ലാ​ങ്ക​ക്കെ​തി​രെ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ച്ചി​രു​ന്നു. ക​ളി​യി​ൽ 2-2ന് ​ഇ​രു​വ​രും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 27 മു​ത​ൽ ആ​ഗ​സ്റ്റ് 12 വ​രെ സൗ​ദി​യി​ൽ ന​ട​ക്കു​ന്ന കി​ങ് സ​ൽ​മാ​ൻ ക​പ്പ് (അ​റ​ബ് ക്ല​ബ് ചാ​മ്പ്യ​ൻ​ഷി​പ്) ടൂ​ർ​ണ​മെ​ന്റി​ലും അ​ൽ സ​ദ്ദ് മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​റേ​ബ്യ​ൻ ഫു​ട്ബാ​ളി​ലെ വ​മ്പ​ൻ ക്ല​ബു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഏ​ക ടീം ​കൂ​ടി​യാ​ണ് അ​ൽ സ​ദ്ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al SaddHome Kit
News Summary - Al Sadd 23-24 Home Kit Released
Next Story