ദർബ് അൽ സാഇയിൽ ‘അൽ റസ്ജി’
text_fieldsഉംസലാൽ ദർബ് അൽ സാഇയിൽ ആരംഭിച്ച അൽ റസ്ജി പരിപാടിയിൽ നിന്ന്
ദോഹ: രാജ്യത്തിന്റെ പരമ്പരാഗത ആഘോഷങ്ങളുടെ കേന്ദ്രമായ ഉംസലാലിലെ ദർബ് അൽ സാഇയിൽ ‘അൽ റാസ്ജി’ എന്ന പേരിൽ നേരത്തേതന്നെ തുടക്കംകുറിച്ചു. മാർച്ച് ഒമ്പതിന് തുടങ്ങിയ പരിപാടികൾ വെള്ളിയാഴ്ച സമാപിക്കും.
ഖത്തറിന്റെ തനത് സംസ്കാരവും പൈതൃകവും സമന്വയിപ്പിച്ചാണ് സാംസ്കാരിക മന്ത്രാലയം അല്‍ റാസ്ജി റമദാന് മേള ഒരുക്കിയിരിക്കുന്നത്. റമദാനിലെ ഭക്ഷണ രീതികളും പൂര്‍വികരുടെ റമദാന് ചര്യകളുമെല്ലാം ഇവിടെ പരിചയപ്പെടാം. കുട്ടികള്‍ക്ക് ഉല്ലാസത്തിനായി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനങ്ങളും വിവിധ ശിൽപശാലകളും അല്‍ റാസ്ജിയുടെ ഭാഗമാണ്. പരമ്പരാഗത കലാ പ്രകടനങ്ങളും സംഗീതവും ആസ്വദിക്കാം. രാത്രി ഏഴരക്ക് സജീവമാകുന്ന ദര്‍ബ് അല്‍ സാഇയിലെ വേദി അര്‍ധരാത്രിവരെ സന്ദര്‍ശകരെ സ്വീകരിക്കും. കുട്ടികളുടെ നോമ്പാഘോഷമായ ഗരങ്കാവു നടക്കുന്ന മാര്‍ച്ച് 14 വരെ അല്‍ റാസ്ജി റമദാന് മേള തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

