ആഭ്യന്തര ഭക്ഷ്യ ഉൽപാദനം: നിർണായക ചുവടുവെപ്പുമായി അൽ റയാൻ പൗൾട്രി കമ്പനി
text_fieldsദോഹ: രാജ്യത്തെ പൗൾട്രി ഉൽപാദനത്തിൽ പുതിയ ചുവടുവെപ്പുമായി ദാർ അൽ റയാൻ ഇൻവെസ്റ്റ്മെൻറ് കമ്പനി രംഗത്ത്. രാജ്യത്തെ പൗൾട്രി മേഖലയിൽ വിപ്ലവകരമായ ഉൽപാദനം മുന്നിൽ കണ്ടുകൊണ്ടാണ് അൽ റയാൻ പൗൾട്രി കമ്പനി രൂപകൽപന ചെയ്തിരിക്കുന്നത്.
1600 കോടി റിയാൽ മുതൽമുടക്കിൽ രാജ്യത്തെ ഏറ്റവും വലിയ പൗൾട്രി ഫാമാണ് ദാർ അൽ റയാൻ ഇൻവെസറ്റ്മെൻറ് കമ്പനിയുടെ സഹോദര സ്ഥാപനമായ അൽ റയാൻ പൗൾട്രി മുന്നോട്ടുവെക്കുന്നത്.
വിഷൻ 2030െൻറ ഭാഗമായുള്ള രാജ്യത്തെ ഭക്ഷ്യസുരക്ഷ പദ്ധതിക്ക് പൂർണ പിന്തുണ നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അൽ റയാൻ ഇൻവെസ്റ്റ്മെൻറ് കമ്പനി ചെയർമാൻ ശൈഖ് സുഹൈം ബിൻ ഖാലിദ് ആൽഥാനി പറഞ്ഞു. ഭാവിയിൽ രാജ്യത്തിെൻറ സ്വത്തായി അൽ റയാൻ പൗൾട്രി മാറും. ഖത്തറിലും മേഖലയിലും മികച്ച പൗൾട്രി കമ്പനിയാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ വർഷത്തിൽ 70,000 ടൺ േബ്രായിലർ മാംസവും 25 കോടി മുട്ടയും ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഭാവിയിലെ ഭക്ഷ്യവിപണിയിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഇതിന് സാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഒന്നര കോടി ചതുരശ്ര മീറ്ററിലാണ് അൽ റയാൻ പൗൾട്രി ഫാമുകൾ നിർമിക്കുന്നത്.
രാജ്യത്തെ ഭക്ഷ്യ സുരക്ഷയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള അത്യാധുനിക സംവിധാനങ്ങൾ അടങ്ങിയ മെഷിനറി സംവിധാനം ഇവിടെ ഒരുക്കുമെന്ന് കമ്പനി വൈസ് ചെയർമാൻ ശൈഖ് ഖലീഫ ബിൻ മുഹമ്മദ് ആൽഥാനി വ്യക്തമാ ക്കി. വെറുമൊരു കോഴി ഫാം നടത്തുക എന്നതിലുപരി രാജ്യത്തെ സംസ്കാരത്തിനും ഭക്ഷ്യ സുരക്ഷയുടെ കെട്ടുറപ്പിനും ഉതകുന്നതാണ് പുതിയ ഫാം സങ്കൽപ്പമെന്ന് െപ്രാ ജക്ട് ഡയറക്ടർ മുഹമ്മദ് ഹസൻ അൽ അലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
