അൽറവാബി ഗ്രൂപ് ‘ഹോട്ട്പാസ്’ ലോയൽറ്റി കാർഡ് ആരംഭിച്ചു
text_fieldsഇസ്ഗാവയിലുള്ള റവാബി ഹൈപ്പർമാർക്കറ്റിൽ നടന്ന ലോയൽറ്റി കാർഡ് ‘ഹോട്ട്പാസ്’
ഉദ്ഘാടന ചടങ്ങ്
ദോഹ: ഖത്തറിലെ ഭക്ഷ്യ-പാനീയ മേഖലകളിൽ ശ്രദ്ധേയമായ അൽറവാബി ഗ്രൂപ് പ്രധാന ബ്രാൻഡുകളായ ഹോട്ട്ചിക്കൻ, ഹോട്ട്ടീ, കഫേ ലൊവെല്ലാ എന്നിവക്കായി രൂപകൽപന ചെയ്ത പുതിയ ലോയൽറ്റി കാർഡ് ‘ഹോട്ട്പാസ്’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഹോട്ട്പാസിന്റെ ഉദ്ഘാടന ചടങ്ങ് ദോഹയിലെ ഇസ്ഗാവയിലുള്ള റവാബി ഹൈപ്പർമാർക്കറ്റിൽ നടന്നു. ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ അജ്മൽ അബ്ദുല്ല, ജനറൽ മാനേജർ കണ്ണു ബക്കർ, മാനേജ്മെന്റ് എക്സിക്യൂട്ടിവ് മുഹമ്മദ് സിനാൻ, അഡ്മിൻ മാനേജർ ഇ.എം. റഹീസ്, എച്ച്.ആർ മാനേജർ ഷാനവാസ് രാജ സലിം, അസി. ഫിനാൻസ് മാനേജർ കെ.പി. നവാസ്, അസി. ഐ.ടി മാനേജർ പി. റിനീഷ്, അസി. മാർക്കറ്റിങ് മാനേജർ ഇ.പി. സജിത് എന്നിവർ പങ്കെടുത്തു.
രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി 500 ബോണസ് പോയന്റുകൾ, ജന്മദിനത്തിൽ 300 ബോണസ് പോയന്റുകൾ, ഓരോ ഖത്തർ റിയാൽ ചെലവിലും 10 പോയന്റുകൾ, കുറഞ്ഞത് 800 പോയന്റുകൾ മുതൽ പോയന്റുകൾ റിഡീം ചെയ്യാം, അംഗത്വത്തിനോ രജിസ്ട്രേഷനോ ഫീസ് ഇല്ല തുടങ്ങിയവയാണ് ഹോട്ട്പാസിന്റെ മുഖ്യ സവിശേഷതകൾ. 16 വയസ്സിനു മുകളിലുള്ള ഖത്തർ മൊബൈൽ നമ്പർ ഉള്ളവർക്ക് ഹോട്ട്പാസ് അംഗത്വം ലഭ്യമാണ്.
ഹോട്ട്പാസ് ഉപയോഗിക്കാവുന്ന പ്രധാന ബ്രാൻഡുകൾ: ഹോട്ട്ചിക്കൻ: അൽറയാൻ, സിമൈസിമ, മദീനത് ഖലീഫ, തഖിറ, അൽഘറാഫ, അൽഖോർ, വക്റ, നജ്മ, അസീസിയ, ഫുർജാൻ ഉൾപ്പെടെ 10 ഔട്ട്ലറ്റുകൾ. ഹോട്ട്ടീ: ന്യൂ റയാൻ, മിസൈയിദ്, സിമൈസമ, ദയേൻ, അബു ഹമൂർ. കഫേ ലൊവെല്ലാ: റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗാവ സമീപമുള്ള ബൗളിവർഡിൽ സ്ഥിതിചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

