അൽ ഖുദ്വ ഇസ്ലാമിക് കോഴ്സ് ആരംഭിച്ചു
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ അൽ ഖുദ്വ ഇസ്ലാമിക് കോഴ്സിൽ നിന്ന്
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ് വ വിങ്ങിന്റെ നേതൃത്വത്തിൽ ആരംഭിച്ച അൽ ഖുദ്വ ഇസ്ലാമിക് കോഴ്സിന്റെ പ്രഥമ ബാച്ചിന്റെ ഉദ്ഘാടനവും ഓറിയന്റേഷനും നടന്നു.
വ്യക്തി, കുടുംബം, സമൂഹം തുടങ്ങി മനുഷ്യജീവിതത്തിന്റെ മുഴുവൻ മേഖലയിലും നിറഞ്ഞുനിൽക്കുന്ന സമഗ്ര ജീവിതപദ്ധതിയായ ഇസ്ലാമിനെ പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അൽ ഖുദ്വ കോഴ്സ്.
ആദ്യം രജിസ്റ്റർ ചെയ്ത 30 പേർക്കാണ് പ്രവേശനം. വിശ്വാസം, അനുഷ്ഠാനം, കുടുംബം, സമൂഹം തുടങ്ങി നാല് സെമസ്റ്ററുകളായാണ് കോഴ്സ് നടക്കുക. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഫാക്കൽറ്റികളുടെ ക്ലാസുകൾ ഉണ്ടായിരിക്കും. ഉദ്ഘാടന ചടങ്ങിൽ ഡോ. ജമാലുദ്ദീൻ ഫാറൂഖി, ഷമീർ വലിയവീട്ടിൽ, മുജീബ് റഹ്മാൻ മദനി, ഡോ. റസീൽ മൊയ്തീൻ എന്നിവർ സംബന്ധിച്ചു

