അൽ ഖുദ്വ ബിരുദദാനം നിർവഹിച്ചു
text_fieldsഅൽ ഖുദ്വ പാഠ്യപദ്ധതിയുടെ പുസ്തക പ്രകാശനം അബ്ദുൽ നസീർ പാനൂർ നിർവഹിക്കുന്നു
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ്വ വിങ് പദ്ധതിയായ അൽ ഖുദ്വ ഇൻസ്റ്റിറ്റ്യൂട്ട്, ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023ൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ബാച്ചിലെ ബിരുദധാരികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ ഖുർആനിന്റെയും സുന്നത്തിന്റേയും വെളിച്ചത്തിൽ വിശദമായി പഠിക്കുവാൻ സഹായിക്കുന്ന സമഗ്ര പദ്ധതിയാണ് അൽ ഖുദ്വ. ആദ്യഘട്ടത്തിൽ 13 പേരാണ് ബിരുദം നേടിയത്.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അലി ചാലിക്കര സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെന്റർ ഉപദേശക സമിതി ചെയർമാൻ കെ.എൻ സുലൈമാൻ മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു.
സ്കൂൾഗുരു സി.ഇ.ഒ അമീർ ഷാജി ആശംസകൾ അർപ്പിച്ചു. അടുത്ത ബാച്ചിന്റെ പാഠപുസ്തകം അബ്ദുൽ നസീർ പാനൂർ പ്രകാശനം ചെയ്തു. അൽ ഖുദ്വ അക്കാദമിക് ഡയറക്ടർ അബ്ദുൽ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു.
മുജീബ് മദനി, ഡോ. റസീൽ മൊയ്ദീൻ, മൊയ്ദീൻഷാ, നിസാർ ചെട്ടിപ്പടി, അഹ്മദ് മുസ്തഫ, ജംശിയ ലത്തീഫ്, നസീമ ജാഫർ, ഷാഹിന റഷീദ് എന്നിവർ സംസാരിച്ചു. ഹിബ ബിൻത് റഷീദ് ഖിറാഅത്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

