അൽ ഖുദ്വ ക്ലാസുകൾ ആരംഭിച്ചു
text_fieldsഅൽ ഖുദ്വ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടന ചടങ്ങിൽ അബ്ബാസ് സുല്ലമി സംസാരിക്കുന്നു
ദോഹ: ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ ദഅ്വ വിഭാഗം ആഭിമുഖ്യത്തിൽ അൽ ഖുദ്വ ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസുകൾ ആരംഭിച്ചു. രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ.എൻ. സുലൈമാൻ മദനി നിർവഹിച്ചു. അബ്ബാസ് സുല്ലമി മുഖ്യ പ്രഭാഷണം നിർവഹിച്ചു. അക്കാദമിക് ഡയറക്ടർ അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷതവഹിച്ചു. ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അലി ചാലിക്കര, ഡോ. റസീൽ മൊയ്തീൻ, അഹമ്മദ് മുസ്തഫ, മൊയ്തീൻ ഷാ എന്നിവർ സംസാരിച്ചു. രജിസ്ട്രേഷന് 5553 3661, 6607 5141, 3136 3738 (സ്ത്രീകൾ) നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

