അൽ മെഷാഫ് ഹെൽത്ത് സെൻറർ ഉദ്ഘാടനം ചെയ്തു
text_fieldsഅൽ മെഷാഫ് പി.എച്ച്.സി.സി ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി ആശുപത്രി സന്ദർശിക്കുന്നു
ദോഹ: അൽ മെഷാഫ് മേഖലയിൽ പി.എച്ച്.സി.സിക്കു കീഴിലെ അൽ മെഷാഫ് ഹെൽത്ത് സെൻറർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ഹെൽത്ത് സെന്ററും സൗകര്യങ്ങളും സന്ദർശിക്കുന്നതിനിടെ, ഹെൽത്ത് സെന്ററിലെ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള ക്ലിനിക്കുകളും വിവിധ വകുപ്പുകളും സംബന്ധിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ച് നൽകുകയും ചെയ്തു. പുതിയ ഹെൽത്ത് സെന്ററിൽ രോഗികൾക്ക് ലഭ്യമായ ആരോഗ്യസേവനങ്ങളും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അറിയിച്ചു. ഹെൽത്ത് സെന്ററിലെ അത്യാധുനിക ചികിത്സാസൗകര്യങ്ങളും സേവനങ്ങളും പ്രധാനമന്ത്രി വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു.
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ആരോഗ്യ മേഖലയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഹെൽത്ത് സെൻറർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

