അൽ മീര മാർക്കറ്റുകൾ പ്രവൃത്തി സമയം നീട്ടുന്നു
text_fieldsദോഹ: റമദാനിൽ അർധരാത്രിക്ക് ശേഷവും തങ്ങളുടെ ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കാൻ അൽ മീര കൺസ്യൂമർ ഗുഡ്സ് കമ്പനി തീരുമാനിച്ചു. റമദാനിൽ സൂപ്പർമാർക്കറ്റുകളുടെയും മറ്റും സമയക്രമത്തിൽ പുനക്രമീകരണം നടത്തണമെന്ന സാമ്പത്തിക വാണിജ്യമന്ത്രാലയത്തിെൻറ ആവശ്യപ്രകാരമാണ് അധിക ഔട്ട്ലെറ്റുകളുടെയും പ്രവർത്തന സമയം നീട്ടാൻ അൽ മീര കമ്പനി അധികൃതർ തീരുമാനിച്ചത്. ഇതിെൻറ ഭാഗമായി അൽ മൻസൂറയിലെ ഷോപ്പിംഗ് സെൻറർ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്നും അൽ മീര വ്യക്തമാക്കി. അതേസമയം, ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന് അൽ മീര കമ്പനി അഭിനന്ദനങ്ങൾ അറിയിച്ചു. ഖത്തറിലെ ആദ്യ കൺസ്യൂമർ റീട്ടെയിൽ ചെയിൻ ആയ അൽ മീര, മന്ത്രാലയ നിർദേശത്തിന് ഇതോടെ നേരിട്ടുള്ള പിന്തുണയാണ് അറിയിച്ചിരിക്കുന്നത്. അഖല്ല് മിനൽ വാജിബ് എന്ന തലക്കെട്ടിൽ മന്ത്രാലയം സംഘടിപ്പിക്കുന്ന കാമ്പയിെൻറ ഭാഗമായാണ് റമദാനിൽ മാളുകളുടെയും സുപ്പർമാർക്കറ്റുകളുടെയും പ്രവൃത്തി സമയം നീട്ടണമെന്ന നിർദേശം മന്ത്രാലയം മുന്നോട്ട് വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
