‘അൽ മവദ്ദ’ ദാറുസ്സലാം ഫാമിലി മീറ്റും അവാർഡ് വിതരണവും
text_fieldsഅൽ മവദ്ദ ദാറുസ്സലാം ഫാമിലി മീറ്റിന്റെ ഉദ്ഘാടനം എസ്.എ.എം ബഷീർ നിർവഹിക്കുന്നു
ദോഹ: നന്തി ദാറുസ്സലാം വെൽഫെയർ അസോസിയേഷൻ (നദ്വ) ഖത്തർ കമ്മിറ്റി ‘അൽ മവദ്ദ’ ദാറുസ്സലാം ഫാമിലി മീറ്റും അവാർഡ് ദാനവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച തുമാമ കെ.എം.സി.സി ഹാളിൽ നടന്ന സംഗമം ഖത്തർ കെ.എം.സി.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. അഹ്മദ് സുഹൈൽ ഹൈതമി പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി. ഖത്തറിലെ കെ.ഐ.സി മദ്റസകളിൽ നടത്തപ്പെട്ട സമസ്ത പൊതു പരീക്ഷകളിൽ ടോപ് പ്ലസ് നേടിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണവും നടന്നു.
സ്വാഗതസംഘം ചെയർമാൻ ജഅ്ഫർ കടലൂർ അധ്യക്ഷത വഹിച്ചു. ദാറുസ്സലാം ഐ.ടി ലാബ് നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ട ഫണ്ട് ഉദ്ഘാടനം നദ്വ സ്ഥാപക പ്രസിഡന്റ് മുഹിയിദ്ദീൻ കുട്ടി ദാരിമി നിർവഹിച്ചു.
നദ്വ പ്രസിഡന്റ് ജാബിർ ദാരിമി, കെ.ഐ.സി ജന. സെക്രട്ടറി സകരിയ മാണിയൂർ, ഖത്തർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് റഈസ് ഫൈസി, സഹചാരി ഖത്തർ നാഷനൽ കമ്മിറ്റി ജന. സെക്രട്ടറി ഫദ്ലു സാദത്ത് നിസാമി, ഉമർ ദാരിമി പുത്തനത്താണി, മുസ്തഫ മലമ്മൽ, ഹംസ കുന്നുമ്മൽ, അഷ്റഫ് വെൽകെയർ, ജൗഹർ പുറക്കാട്, അബ്ദുന്നാസർ ഇയ്യത്തുകുനി, ബഷീർ കൊവുമ്മൽ, നബീൽ നന്തി, അസീസ് തയ്യുള്ളതിൽ തുടങ്ങിയവർ സംബന്ധിച്ചു. നദ്വ വർക്കിങ് സെക്രട്ടറി സിറാജ് ഹൈതമി സ്വാഗതവും ട്രഷറർ മുഹമ്മദ് യാസീൻ എവറസ്റ്റ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

