അൽ മർഖിയക്ക് പുതിയ ലോഗോ
text_fieldsഅൽ മർഖിയ
എസ്.സിയുടെ
പുതിയ ലോഗോ
ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് ടീമായ അൽ മർഖിയ സ്പോർട്സ് ക്ലബിന് പുതിയ ലോഗോ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അലി അൽ മുസ്ഫ്രി, വൈസ് പ്രസിഡന്റ് എൻജി. ഖാലിദ് അൽ ഖുബൈസി, ജനറൽ മാനേജർ മിസ്ഫർ അൽ മുസ്ഫിരി, അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ലോഗോ പ്രകാശനം നിർവഹിച്ചു.
സീസണിൽ ടീമിന്റെ വിജയക്കുതിപ്പിന്റെ പ്രതീകം കൂടിയായാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. സീനിയർ ടീം ഖത്തർ സ്റ്റാർസ് ലീഗിൽ ഇടം നിലനിർത്തിയപ്പോൾ, റിസർവ് ലീഗുകളിലും ടീം മികച്ച പ്രകടനം പുറത്തെടുത്തതായി പ്രസിഡന്റ് അൽ മുസ്ഫ്രി പറഞ്ഞു.

