അൽ മജദ്വൽ ഈത്തപ്പഴം സുരക്ഷിതം
text_fieldsദോഹ: 'അൽ മജദ്വൽ' ഈത്തപ്പഴം സുരക്ഷിതമാണെന്നും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണിയിൽനിന്ന് എടുത്ത ഈത്തപ്പഴത്തിെൻറ സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ചിരുന്നു. പരിശോധനഫലം ഇതാണ് െതളിയിക്കുന്നത്. ഇത്തരത്തിലുള്ള ഈത്തപ്പഴം ഉപയോഗിക്കുന്നത് ഹെപ്പറ്റൈറ്റിസ് എ (കരള്‍വീക്കം) രോഗബാധക്ക് കാരണമാകുന്നുണ്ടെന്ന് ഒരു യൂറോപ്യൻ രാജ്യം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഈ ഇൗത്തപ്പഴവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ആഗോളതലത്തിൽ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഖത്തർ നിരവധി പരിശോധനകളാണ് നടത്തിയിരിക്കുന്നത്.
'അൽ മജദ്വൽ' കമ്പനിയുടെ ഈത്തപ്പഴങ്ങൾ നിലവിൽ രാജ്യത്തെ വിപണിയിലില്ല. എങ്കിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള സമാന ഈത്തപ്പഴം ഖത്തറിലെത്തിക്കുകയും ഇവിടെനിന്ന് പ്രാദേശികമായി പാക്ക് െചയ്ത് വിപണനം നടത്തുകയുമായിരുന്നു ചെയ്തിരുന്നത്. ഇത്തരം ഈത്തപ്പഴമാണ് ഇപ്പോൾ സുരക്ഷിതമാണെന്നും ആരോഗ്യത്തിന് ഹാനികരമല്ലെന്നും തെളിഞ്ഞിരിക്കുന്നത്. സമാന ഉൽപന്നങ്ങൾ തുറമുഖങ്ങളിലുണ്ടെങ്കിൽ അവ വിപണിയിൽ എത്താനുള്ള അനുമതി നൽകുന്നതിനുമുമ്പ് ലാബുകളിലെത്തിച്ച് പരിശോധന നടത്തണമെന്ന അറിയിപ്പും നേരത്തേ തന്നെ ആരോഗ്യ മന്ത്രാലയം നൽകിയിരുന്നു. ഖത്തറിലെ ഹെപ്പറ്റൈറ്റിസ് രോഗബാധക്ക് ഇത്തരം ഈത്തപ്പഴങ്ങളുമായി ബന്ധമിെല്ലന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.