അൽ മദ്റസ അൽ ഇസ്ലാമിയ “ഫിനിഷിങ് സ്കൂൾ” ശ്രദ്ധേയമായി
text_fieldsഅൽ മദ്റസ അൽ ഇസ്ലാമിയ സംഘടിപ്പിച്ച ഫിനിഷിങ് സ്കൂൾ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ മദ്റസയിൽനിന്നും പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്കായി സംഘടിപ്പിച്ച “ഫിനിഷിങ് സ്കൂൾ” പരിപാടി ശ്രദ്ധേയമായി. വിദ്യാർഥികളുടെ ഭാവി പഠന -ജീവിത മാർഗങ്ങളെ ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
മോട്ടിവേഷൻ സ്പീക്കറും പൂർവ വിദ്യാർഥിയുമായ ഉമർ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചു. പുതിയ വിദ്യാഭ്യാസ ഘട്ടത്തിലേക്ക് കടക്കുന്ന വിദ്യാർഥികൾക്ക് ദിശാബോധവും പ്രചോദനവും നൽകുന്ന വിവിധ വിഷയങ്ങൾ ചർച്ചയായി.
വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, പഠനരീതി, കരിയർ ബോധവൽക്കരണം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ ആസ്പദമാക്കി ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിച്ചു. അസ്ലം, റഖീബ് മേലാറ്റൂർ, സി.കെ. അബ്ദുൽ കരീം, ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

