അൽ മദ്റസ അൽ ഇസ്ലാമിയ കോൺവക്കേഷൻ
text_fieldsഅൽ മദ്റസ അൽ ഇസ് ലാമിയയിൽനിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികളുടെ കോൺവക്കേഷൻ ചടങ്ങ്
ദോഹ: അൽ മദ്റസ അൽ ഇസ് ലാമിയയിൽനിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികളുടെ കോൺവക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത കലാകാരിയും കലാനിരൂപകയുമായ ഡോ. ജമീല അൽ ഷുറൈം മുഖ്യാതിഥിയായി പങ്കെടുത്തു. മതപഠനം വെറും ഗ്രന്ഥപഠനമല്ലെന്നും, മറിച്ച് ആത്മാവിനെയും ധാര്‍മികതയെയും മാനുഷികബോധത്തെയും രൂപപ്പെടുത്തുന്ന പ്രക്രിയയാണെന്നും വിദ്യാർഥികളെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു. ജീവിതത്തിൽ സ്വപ്നങ്ങളോടും ദൃഢനിശ്ചയത്തോടും കൂടി മുന്നേറേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു.
ചടങ്ങിൽ സി.ഐ.സി പ്രസിഡന്റ് ആർ.എസ് അബ്ദുൽ ജലീൽ, സി.ഐ.സി അക്കാദമിക് ഡയറക്ടർ ഡോ. അലിഫ് ശുക്കൂർ, രക്ഷിതാക്കളെ പ്രതിനിധീകരിച്ച് അൻവർ സാദിഖ് എന്നിവർ സംസാരിച്ചു.
മുഖ്യാതിഥി ഡോ. ജമീല അൽ ഷുറൈം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച വിജയം നേടിയ ടോപ്പർമാർക്ക് ആൽ.എസ്. അബ്ദുൽ ജലീൽ കാഷ് അവാർഡ് വിതരണം ചെയ്തു. ഫാദിൽ അൻവർ ഖിറാഅത്ത് നടത്തി. റഖീബ് മേലാറ്റൂർ നന്ദിയും പറഞ്ഞു. ജമാൽ, ഷറഫുദ്ദീൻ, സി.കെ. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

