Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅല്‍ മദ്റസ അല്‍ ഇസ്...

അല്‍ മദ്റസ അല്‍ ഇസ് ലാമിയ മദ്റസ അഡ്മിഷൻ തുടരുന്നു

text_fields
bookmark_border
അല്‍ മദ്റസ അല്‍ ഇസ് ലാമിയ മദ്റസ അഡ്മിഷൻ തുടരുന്നു
cancel

ദോഹ: സി.ഐ.സി വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അല്‍ മദ്റസ അല്‍ ഇസ് ലാമിയയുടെ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്റസകളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു. ദോഹ (അബൂഹമൂർ), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂൾ (വക്റ), അല്‍ ഖോര്‍, ബിൻ ഉംറാൻ, വുകൈർ എന്നിവിടങ്ങളിലുള്ള മലയാളം മീഡിയം മദ്റസകളിലും, വക്റ, മദീന ഖലീഫ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്റസകളിലും അഡ്മിഷന്‍ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന മദ്റകളില്‍ ഖുർആൻ, ഹദീസ്, കർമ്മശാസ്ത്ര പാഠങ്ങൾ, ഇസ് ലാമിക ചരിത്രം, അറബി ഭാഷാ പഠനം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം, കുട്ടികളുടെ ഇസ് ലാമിക വ്യക്തി വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനങ്ങളും നടത്തിവരുന്നു. എല്ലാ മദ്റസകളിലേക്കും ഗതാഗത സൗകര്യവും ലഭ്യമാണ്.

പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ പത്താം ക്ലാസ് വരെ അഡ്മിഷന്‍ ആവശ്യമുള്ളവര്‍ https://bit.ly/AMIQ2026 ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ദോഹ (55839378), വക്റ (55703766), അല്‍ ഖോര്‍ (33263773), മദീന ഖലീഫ (71535320), വുകൈർ (33114454), വക്റ ഇംഗ്ലീഷ് മദ്റസ (50231538), മദീന ഖലീഫ ഇഗ്ലീഷ് മദ്റസ (66578485).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionmadrasaQatar Newscontinue
News Summary - Al Madrasa Al Islamia Admissions Open
Next Story