അൽ ഖോർ ആശുപത്രി എമർജൻസി സേവനങ്ങൾ ഐഷ ബിൻത് ഹമദിലേക്ക്
text_fieldsഐഷ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രി
ദോഹ: അൽ ഖോർ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലെ എമർജൻസി വിഭാഗം പുതുതായി പ്രവർത്തനമാരംഭിച്ച ഐഷ ബിൻത് ഹമദ് അൽ അതിയ്യ (എ.എ.എച്ച്) ആശുപത്രിയിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 11 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച എ.എ.എച്ചിന്റെ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എമർജൻസി വിഭാഗവും മാറുന്നത്. പിഡിയാട്രിക് എമർജൻസി, ഫിസിയോ തെറപ്പി, ഗൈനക്കോളജി ഉൾപ്പെടെ വിഭാഗങ്ങളിലെ സേവനങ്ങളും ഇവിടെ ആരംഭിച്ചിരുന്നു.
അൽ ഖോർ, ഉം സലാൽ, ലുസൈൽ ഉൾപ്പെടെ മേഖലകളിൽനിന്നും ആംബുലൻസുൾ പരിഗണിക്കുന്ന അടിയന്തര കേസുകൾ വെള്ളിയാഴ്ച മുതൽ ഐഷ ബിൻത് ഹമദ് ആശുപത്രിയിലാണ് പ്രവേശിപ്പിക്കേണ്ടത്. ഇതോടൊപ്പം അൽ ഖോറിലെ എമർജൻസി വിഭാഗം സേവനം പൂർണമായും ഇവിടേക്ക് മാറ്റും.
നേരിട്ടുവരുന്ന കേസുകളും എ.എ.എച്ചിൽ പ്രവേശിപ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കൈകാലുകളിലെ പൊട്ടൽ, പനി ഉൾപ്പെടെ ഗുരുതരമല്ലാത്ത കേസുകൾ അൽ ഖോർ ആശുപത്രിയിൽ പ്രവേശിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

