Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ ജ​സീ​റ...

അ​ൽ ജ​സീ​റ വെ​ബ്സൈ​റ്റ് ഇ​നി ചൈ​നീ​സ്​  മ​ൻ​ഡാ​രി​ൻ ഭാ​ഷ​യി​ലും

text_fields
bookmark_border
അ​ൽ ജ​സീ​റ വെ​ബ്സൈ​റ്റ് ഇ​നി ചൈ​നീ​സ്​  മ​ൻ​ഡാ​രി​ൻ ഭാ​ഷ​യി​ലും
cancel

ദോ​ഹ: പു​തു​വ​ർ​ഷ​ത്തി​ൽ ചൈ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​മാ​യി അ​ൽ ജ​സീ​റ​യു​ടെ വാ​ർ​ത്താ വെ​ബ്സൈ​റ്റ്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​സാ​രി​ക്കു​ന്ന ചൈ​നീ​സ്​ മ​ൻ​ഡാ​രി​ൻ ഭാ​ഷ​യി​ലാ​ണ് അ​ൽ ജ​സീ​റ വെ​ബ്സൈ​റ്റ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. 1.4 ബി​ല്യ​ൻ വ​രു​ന്ന ചൈ​നീ​സ്​ ജ​ന​ത​യെ ല​ക്ഷ്യ​മി​ട്ടാ​ണ് വെ​ബ്സൈ​റ്റിെ​ൻ​റ 17ാം വാ​ർ​ഷി​ക​ത്തി​ൽ പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. അ​റ​ബ് വാ​ർ​ത്താമാ​ധ്യ​മ മേ​ഖ​ല​യി​ൽ നി​ന്ന്​ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു വാ​ർ​ത്താ വെ​ബ്സൈ​റ്റ് ചൈ​നീ​സ്​ ഭാ​ഷ​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. 

ചൈ​നീ​സ്​ ജ​ന​ത​യെ​യും ത​ങ്ങ​ളു​ടെ േശ്രാ​താ​ക്ക​ളാ​ക്കു​ക​യെ​ന്ന അ​ൽ ജ​സീ​റ​യു​ടെ ല​ക്ഷ്യ​ത്തി​നാ​ണ് ഇ​തോ​ടെ സാ​ക്ഷാ​ത്കാ​രം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളാ​യ വൈ​ബോ, വി ​ചാ​റ്റ്, മെ​യ്പാ​യ് തു​ട​ങ്ങി​യ​വ​യി​ലേ​ക്ക് ഷെ​യ​ർ ചെ​യ്യാ​നു​ള്ള സംവിധാനവും വാ​ർ​ത്ത​ക​ൾ​ക്ക് കീ​ഴി​ൽ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ൽ ജ​സീ​റ​യു​ടെ വി​ജ​യ​ക​ര​മാ​യ പ്ര​യാ​ണ​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് പി​ന്നി​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഏ​റ്റ​വും വ​ലി​യ സ​മൂ​ഹ​മാ​യ ചൈ​നീ​സ്​ േപ്ര​ക്ഷ​ക​രി​ലേ​ക്ക് ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക​യാ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ൽ ജ​സീ​റ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​സ്​​ത​ഫാ സ​വാ​ഖ് പ​റ​ഞ്ഞു.
വി​വ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും സം​സ്​​കാ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ അ​തി​ർ​വ​ര​മ്പു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ത​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ൽ ജ​സീ​റ​യു​ടെ ബെ​യ്ജിം​ഗി​ലെ ബ്യൂ​റോ ചീ​ഫ് ആ​യി​രു​ന്ന ഇ​സ്സ​ത് ശ​ഹ​റൂ​ർ ആ​യി​രു​ന്നു പ​ദ്ധ​തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​ത്. 2017 ഡി​സം​ബ​ർ 23ന് ​അ​വ​ർ നി​ര്യാ​ത​യാ​യി.

ചൈ​ന​യി​ലെ 700 മി​ല്യ​ൻ വ​രു​ന്ന ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി സ​ത്യ​സ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ​ക്കു​ള്ള ഒ​രു ക​വാ​ട​മാ​ണ് പു​തി​യ സം​രം​ഭ​മെ​ന്ന് അ​ൽ ജ​സീ​റ ഡി​ജി​റ്റ​ൽ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ യാ​സി​ർ ബി​ഷ്ർ പ​റ​ഞ്ഞു. സ​ഹി​ഷ്ണു​ത​യു​ടെ​യും ആ​ദ​ര​വിെ​ൻ​റ​യും സ്വാ​ത​ന്ത്ര്യ​ത്തിെ​ൻ​റ​യും അ​വ​കാ​ശ​ങ്ങ​ളു​ടെ​യും മൂ​ല്യ​ങ്ങ​ളും ത​ത്വ​ങ്ങ​ളും േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 1996ലാ​ണ് അ​ൽ ജ​സീ​റ അ​റ​ബി​ക് ചാ​ന​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 2006ൽ ​ഇം​ഗ്ലീ​ഷ് ചാ​ന​ലും 2011ൽ ​ബാ​ൽ​ക്ക​ൻ ചാ​ന​ലും അ​ൽ ജ​സീ​റ  ആ​രം​ഭി​ച്ചു. ഇ​ന്തോ​നേ​ഷ്യ​ൻ ഭാ​ഷ​യി​ലു​ള്ള അ​ൽ ജ​സീ​റ​യു​ടെ വാ​ർ​ത്താ വെ​ബ്സൈ​റ്റ് പ​ദ്ധ​തി വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ലോ​ഞ്ച് ചെ​യ്യു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsAl Jazira
News Summary - al jazira-qatar-gulf news
Next Story