Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽജസീറ...

അൽജസീറ മാധ്യമപ്രവർത്തക​െൻറ ഇൗജിപ്​തി​ലെ അന്യായതടവിന്​ നാലുവർഷം

text_fields
bookmark_border
അൽജസീറ മാധ്യമപ്രവർത്തക​െൻറ ഇൗജിപ്​തി​ലെ അന്യായതടവിന്​ നാലുവർഷം
cancel
camera_alt

മ​ഹ്മൂ​ദ് ഹു​സൈനെ ​മോചിപ്പിക്കണമെന്നാവശ്യ​െപ്പട്ട്​ സഹപ്രവർത്തകർ അൽജസീറ ആസ്​ഥാനത്ത്​ നടത്തിയ പരിപാടി (ഫയൽ ചിത്രം) 

ദോ​ഹ: അൽജസീറയുടെ മാധ്യമപ്രവർത്തകൻ ഈജിപ്​തിൻെറ അന്യായതടവിലായിട്ട്​ 1400 ദിവസം പൂർത്തിയായി. അ​ല്‍ജ​സീ​റ പ്രൊ​ഡ്യൂ​സ​ര്‍ മ​ഹ്മൂ​ദ് ഹു​സൈ​നാണ്​ വി​ചാ​ര​ണ​യോ ഔ​ദ്യോ​ഗി​ക കുറ്റം ചുമത്തലോ ഇല്ലാതെ ത​ട​വി​ല്‍ കഴിയുന്നത്​​. 2016 ഡിസംബർ 23നാണ്​ അദ്ദേഹത്തെ ഈജിപ്​ത്​ ഭരണകൂടം തടങ്കലിലാക്കുന്നത്​. അന്യായ തടങ്കൽ ഈജിപ്​ത്​ നിയമങ്ങളു െ​ടയും അന്താരാഷ്​ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന്​ അൽജസീറ മീഡിയ നെറ്റ്​വർക്ക്​ ആക്​ടിങ്​ ഡയറക്​ടർ ജനറൽ ഡോ. മുസ്​തഫ സൂഗ്​ പറഞ്ഞു. കോവിഡ്​ മഹാമാരി പടർന്നുപടിക്കുന്ന ഇക്കാലത്ത്​ എല്ലാ അന്യായ തടവുകാരെയും വിട്ടയക്കണമെന്ന്​ ഞങ്ങൾ ഈജിപ്​ത്​ അധികൃതരോട്​ ആവശ്യ​െപ്പടുകയാണ്​.

സ്വതന്ത്ര മാധ്യമപ്രവർത്തനം ഉയർത്തിപ്പിടിക്കാൻ ഈജിപ്​ത്​ ഭരണകൂടത്തോട്​ അന്താരാഷ്​ട്ര സമൂഹം ആവശ്യപ്പെടണം. സ്വതന്ത്രപ്രവർത്തനം ലംഘിക്കുന്ന മുൻനിരക്കാരാണ്​ ഈജിപ്​ത്​ എന്നാണ്​ മാധ്യമപ്രവർത്തകൻെറ തടങ്കലിലൂടെ തെളിയിക്ക​െപ്പടുന്നത്​​. ഈജിപ്​ത്​ നിയമമനുസരിച്ച്​ ഔദ്യോഗിക കുറ്റം ചുമത്തൽ ഇല്ലാതെ ഒരാളെ രണ്ടുവർഷത്തിൽ കൂടുതൽ തടവിലിടാൻ കഴിയില്ല. അൽജസീറ മാധ്യമപ്രവർത്തകൻെറ അന്യായതടങ്കൽ ഇതിനാൽ ഈജിപ്​​ത്​ നിയമത്തിൻെറ പോലും ലംഘനമാണ്​. അദ്ദേഹത്തി​ന്​ ആരോഗ്യ​പ്രശ്​നങ്ങൾ ഉണ്ടെന്ന്​ കുടുംബവും പറയുന്നു. കു​ടും​ബ​വു​മാ​യി അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ കൈറോ​യി​ലെ​ത്തി​യ​പ്പോ​ള്‍ 2016 ഡി​സം​ബ​റി​ലാ​ണ് അ​റ​സ്​റ്റ്​ ചെ​യ്ത​ത്. മ​ഹ്മൂ​ദ് ഹു​സൈ​നെ മോ​ചി​പ്പി​ക്കാ​ന്‍ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ള്‍ വീ​ണ്ടും ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ത​ട​വ് ഈ​ജി​പ്ഷ്യ​ന്‍ അ​ധി​കൃ​ത​ര്‍ തു​ട​ര്‍ച്ച​യാ​യി പു​തു​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​​െൻറ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചെ​യ്തെ​ന്നാ​രോ​പി​ച്ചാ​ണ് ത​ട​വി​ലി​ട്ടി​രി​ക്കു​ന്ന​ത്.


മ​ഹ്മൂ​ദ് ഹു​സൈൻ

2013 മു​ത​ല്‍ അ​ല്‍ജ​സീ​റയിലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ ഈ​ജി​പ്ഷ്യ​ന്‍ അ​തോ​റി​റ്റി​ക​ള്‍ ല​ക്ഷ്യം​ െവ​ക്കു​ന്നു​ണ്ട്. വി​ചാ​ര​ണ​കൂ​ടാ​തെ ത​ട​വി​ലി​ടാ​വു​ന്ന​തി​​െൻറ പ​ര​മാ​വ​ധി പ​രി​ധി​യും ഹു​സൈ​​െൻറ കാ​ര്യ​ത്തി​ല്‍ ലം​ഘി​ക്ക​പ്പെ​ട്ടു. ഹു​സൈ​​െൻറ സു​ര​ക്ഷ​യു​ടെ പൂ​ര്‍ണ ഉ​ത്ത​ര​വാ​ദിത്തം ഈ​ജി​പ്ഷ്യ​ന്‍ സ​ര്‍ക്കാ​റി​നാ​ണ്​. അവിടത്തെ കു​പ്ര​സി​ദ്ധ​മാ​യ ജ​യി​ലു​ക​ളി​ലൊ​ന്നി​ലേ​ക്ക് ഹു​സൈ​നെ വീ​ണ്ടും അ​യ​ച്ച​ത് അ​പ​മാ​ന​ക​ര​മാണ്​. ത​ട​വി​ല്‍ 1000 ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​തി​നെ​ത്തു​ട​ര്‍ന്ന്​ കഴിഞ്ഞവർഷം ഐ​ക്യ​ദാ​ര്‍ഢ്യ കാ​മ്പ​യി​ന് അ​ല്‍ജ​സീ​റ തു​ട​ക്കമിട്ടിരുന്നു. മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് പെ​റ്റീ​ഷ​നി​ല്‍ ഒ​പ്പു​വെ​ക്കു​ന്ന​തി​നാ​യി www.FreeMahmoudHussein.com എ​ന്ന പു​തി​യ വെ​ബ്സൈ​റ്റും സ​ജ്ജ​മാ​ക്കിയിരുന്നു. ഹു​സൈ​നെ ത​ട​വി​ല്‍നി​ന്നും മോ​ചി​പ്പി​ക്ക​ണ​മെ​ന്ന സ്​റ്റേറ്റ് പ്രോ​സി​ക്യൂ​ട്ട​റു​ടെ ഉ​ത്ത​ര​വ് ഈ​ജി​പ്ഷ്യ​ന്‍ കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​നി​യ​ന്ത്രി​ത​വും ഏ​ക​പ​ക്ഷീ​യ​വു​മാ​യ ത​ട​ങ്ക​ല്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഉ​ചി​ത​മാ​യ പ്ര​തി​വി​ധി ഹു​സൈ​നെ മോ​ചി​പ്പി​ക്കു​ക​യെ​ന്ന​താ​ണെ​ന്നും യു​.എ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptAl Jazeerajournalistprisonmahmood husain
Next Story