Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ജസീറ...

അൽ ജസീറ ​മാധ്യമപ്രവർത്തകയുടെ വധം; അപലപിച്ച്​​ ഖത്തർ

text_fields
bookmark_border
shireen abu akleh 22
cancel
Listen to this Article

ദോഹ: ​വെസ്റ്റ്​ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ അൽജസീറ ചാനലിന്‍റെ മുതിർന്ന മാധ്യമപ്രവർത്തക ​ഷിറീൻ അബു ആഖില കൊല്ലപ്പെട്ട സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച്​ ഖത്തർ. ഇസ്രായേൽ സ്​പോൺസർ ചെയ്യുന്ന ഭരണകൂട ഭീകരതയുടെ തെളിവാണ്​​ മാധ്യമപ്രവർത്തകയുടെ വധം. ഉപാധികളില്ലാതെ ഇ​സ്രായേലിന്​ ലോകരാജ്യങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രലായം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തക​ർക്കെതിരായ അതിക്രമത്തെ, ഹീനമായ കുറ്റകൃത്യമായും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമായും കണക്കാക്കണം. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിവരങ്ങൾ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ്​ ഷിറീൻ അബു ആഖിലയുടെ വധമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി.

ഫലസ്തീനികൾക്കും, മാധ്യമപ്രവർത്തകർക്കുമെതിരായ അക്രമങ്ങൾ തടയാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രസ്​ ജാക്കറ്റ്​ ധരിച്ച് സംഘർഷ മേഖലയിൽ ജോലിചെയ്ത മാധ്യമ​പ്രവർത്തകയാണ്​ വെടിയേറ്റ്​ കൊല്ലപ്പെട്ടതെന്ന്​ ഖത്തർ വിദേശകാര്യസഹമന്ത്രി ലുൽവ റാഷിദ്​ അൽഖാതിർ ട്വീറ്റ്​ ചെയ്തു. ​പൗരന്മാർക്കെതിരായ സൈന്യത്തിന്‍റെ കടന്നുകയറ്റമാണ്​ ഇത്​ സൂചിപ്പിക്കുന്നതെന്നും അവർ വ്യക്​തമാക്കി. 'ദുർഘടമായ സാഹചര്യങ്ങളിലും ഫലസ്തീനികളുടെ ശബ്​ദമായിരുന്നു ഷിറീൻ. അവരുടെ വേർപാടിൽ കടുത്ത ദുഖവും അനുശോചനവും അറിയിക്കുന്നു' -ഖത്തർ വിദേശകാര്യ സഹമന്ത്രി വ്യക്​തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al-Jazeerashireen abu akleh
News Summary - Al Jazeera journalist killed Qatar Condemns
Next Story