അമീർ കപ്പ്; അൽ ഗറാഫ -അൽ റയ്യാൻ ഫൈനൽ
text_fieldsഅമീർ കപ്പ് ഫുട്ബാൾ ഫൈനലിൽ പ്രവേശിച്ച അൽ ഗറാഫ ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: വമ്പന്മാർ പാതിവഴിയിൽ വീണ അമീർ കപ്പ് ഫുട്ബാളിന്റെ കിരീടപ്പോരാട്ടത്തിൽ അൽ ഗറാഫയും അൽ റയ്യാനും തമ്മിൽ കിരീടപ്പോരാട്ടം. രണ്ടാം സെമിയിൽ ഉം സലാലിനെ 4-2ന് തോൽപിച്ചാണ് അൽ ഗറാഫയുടെ ഫൈനൽ പ്രവേശനം. മേയ് 24ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും കിരീടത്തിനായി മാറ്റുരക്കും.
കളിയുടെ ആദ്യ പകുതിയിൽ വഴങ്ങിയ രണ്ട് ഗോളിന് പിന്നിലായ ശേഷം, മുഹമ്മദ് മുൻതാരിയുടെ ഉജ്വലമായ ഗോളുകളിലൂടെയായിരുന്നു അൽ ഗറാഫയുടെ തിരിച്ചുവരവ്. 15 മിനിറ്റ് നീണ്ട ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മൂന്ന് ഗോളടിച്ച് ഗറാഫ ലീഡ് പിടിച്ചു. 40ാം മിനിറ്റിൽ ഹൊസേലു, ഇഞ്ചുറിയുടെ നാലാം മിനിറ്റി മുൻതാരി, 14ാം മിനിറ്റിൽ യാസിൻ ബ്രാഹിമി എന്നിവർ സ്കോർ ചെയ്തു.
രണ്ടാം പകുതിയിൽ കളിയിൽ പൂർണമേധാവിത്വം സ്ഥാപിച്ച ഗറാഫക്കായി മുൻതാരി ഒരു ഗോൾ കൂടി നേടി പട്ടിക തികച്ചു. 2012ൽ അവസാനമായി അമീർ കപ്പിൽ മുത്തമിട്ട ഗറാ, 2022ൽ ഫൈനലിൽ പ്രവേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

