Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനം ഏറ്റെടുത്ത്​...

ജനം ഏറ്റെടുത്ത്​ അ​ല്‍ഫു​ര്‍ജാ​ന്‍ വി​പ​ണി പ​ദ്ധതി, ഒഴിഞ്ഞുകിടക്കുന്ന ഷോപ്പുകൾക്കായി നിരവധി അപേക്ഷകൾ

text_fields
bookmark_border

ദോ​ഹ: അ​ല്‍ഫു​ര്‍ജാ​ന്‍ വി​പ​ണി പ​ദ്ധതി​ക്ക്​ ജനത്തി​​​െൻറ പിന്തുണ. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തന്നെ വ​ന്‍ തോ​തി​ല്‍ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​താ​യി ഖ​ത്ത​ര്‍ ഡ​വ​ല​പ്മെ​ൻറ്​ ബാ​ങ്ക്(​ക്യു.​ഡി.​ബി) പറയുന്നു. ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന ഷോ​പ്പു​ക​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വിവിധ ഘട്ടങ്ങളിൽ ഉപഭോക്​താക്കളുടെ മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്​. കഴിഞ്ഞ ഒക്​ടോബറിലാണ്​ ഒഴിഞ്ഞുകിടക്കുന്ന 45 റീ​െട്ടയിൽ ഷോപ്പുകൾക്കായി അപേക്ഷകൾ ക്ഷണിച്ചത്​. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലെ ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ത്തു​ചേ​ര്‍ന്നാ​ണ് ക്യു.​ഡി.​ബി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ല്‍ഫു​ര്‍ജാ​ന്‍ മാ​ര്‍ക്ക​റ്റ് ആ​രം​ഭി​ച്ച​ത്. മാ​ര്‍ക്ക​റ്റി​​​​െൻറ നി​ര്‍മാ​ണ​വും ഭ​ര​ണ കാ​ര്യ​വും ക്യൂ.​ഡി.​ബി​യാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. 13,266 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്​. ഒ​ക്ടോ​ബ​ര്‍ 21 മു​ത​ല്‍ തു​ട​ങ്ങി​യ അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ല്‍ ന​വം​ബ​ര്‍ 19ന് ​അ​വ​സാ​നി​പ്പി​ച്ച​ിരുന്നു. ഡി​സം​ബ​ര്‍ 11ന് ​ദോ​ഹ ഫോ​ര്‍ സീ​സ​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി​ജ​യം നേ​ടി​യ അ​പേ​ക്ഷ​ക​രെ ബാങ്ക്​ ആ​ദ​രി​ക്കും. അ​ല്‍ഫു​ര്‍ജാ​ന്‍ മാ​ര്‍ക്ക​റ്റി​നോ​ട് ആ​ളു​ക​ള്‍ക്കു​ള്ള താ​ത്പ​ര്യ​ത്തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യും മാ​ര്‍ക്ക​റ്റി​ല്‍ ക്യു.​ഡി.​ബി വ​രു​ത്തി​യി​രി​ക്കു​ന്ന പു​തി​യ മാ​റ്റ​ങ്ങ​ളെ​യും സൗ​ക​ര്യ​ങ്ങ​ളെ​യും കു​റി​ച്ച് ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പദ്ധതിയുടെ റാ​ഫി​ല്‍ ഡ്രോ​യി​ല്‍ നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്​. ക്യു.​ഡി.​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​ത​ന ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​തു കൈ​കാ​ര്യം ചെ​യ്യു​ന്നതെന്ന്​ ക്യൂ.​ഡി.​ബി സി.​ഇ.​ഒ അ​ബ്ദു​ല്‍ അ​സീ​സ് ബി​ന്‍ നാ​സ​ര്‍ അ​ല്‍ഖ​ലീ​ഫ പ​റ​ഞ്ഞു.
ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന ഷോ​പ്പു​ക​ള്‍ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ്സ​ങ്ങൾ മ​റി​ക​ട​ന്നു​വെ​ന്നാ​ണ് ഇ​ത്ര​യും വ​ലി​യ പ​ങ്കാ​ളി​ത്തം കാ​ണി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ര്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ ര​ജി​സ്​റ്റര്‍ ചെ​യ്യാ​നും ക​ഴി​ഞ്ഞു. ആ​ളു​ക​ളി​ല്‍ നി​ന്നു​ള്ള വ​ലി​യ പ്ര​തി​ക​ര​ണ​ത്തി​ന് ഇത്​ സ​ഹാ​യി​ച്ചിട്ടുണ്ട്​. ഷോ​പ്പു​ക​ള്‍ക്കാ​യു​ള്ള ന​റു​ക്കെ​ടു​പ്പ് വ​ള​രെ സു​താ​ര്യ​മാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ത്യേ​ക ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​വും ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്്. എ​ല്ലാ​വ​ര്‍ക്കും തു​ല്യ അ​വ​സ​രം ന​ല്‍കു​ന്ന​തി​നാ​യി ക്യു.​ഡി.​ബി അം​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ട്ട അ​ന്താ​രാ​ഷ്​ട്ര ഓ​ഡി​റ്റ് സ്ഥാ​പ​ന​ത്തി​​​​െൻറ​യും സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ​യും മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രി​ക്കും ന​റു​ക്കെ​ടു​പ്പ്.
അ​ല്‍ഫു​ര്‍ജാ​ന്‍ മാ​ര്‍ക്ക​റ്റി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഷോ​പ്പു​ക​ള്‍ നേ​ടു​ന്ന​തി​ന് ആ​രം​ഭി​ച്ച മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പ​ക്കു​ന്ന​തി​ന് ഏ​തെ​ങ്കി​ലും രേ​ഖ​ക​ളോ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളോ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​പേ​ക്ഷ​ക​ന് ഏ​തു ഷോ​പ്പാ​ണോ വേ​ണ്ട​ത് എ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​തി​ല്‍ ഉ​ണ്ട്. മാ​പ്പ് ലി​ങ്കി​ലൂ​ടെ സ്ഥ​ല​വും മ​റ്റും മ​ന​സ്സി​ലാ​ക്കി അ​പേ​ക്ഷി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsAl Furjan Business market
News Summary - Al Furjan Business market, Qatar news
Next Story