വിസ്മയക്കാഴ്ചയുമായി അൽ ബിദ പാർക്ക്; ലാന്റേൺ ഫെസ്റ്റിവൽ ഇന്നുമുതൽ
text_fieldsഅൽ ബിദ പാർക്കിൽ ഒരുങ്ങുന്ന ലാന്റേൺ ഫെസ്റ്റിവൽ
ദോഹ: ശൈത്യകാലത്ത് കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഒന്നിച്ച് വിനോദ-ഉല്ലാസ പരിപാടികളൊരുക്കിയും പ്രകാശ വിസ്മയ കാഴ്ചകളുമായും ലാന്റേൺ ഫെസ്റ്റിവലിന് അൽ ബിദ പാർക്കിൽ ഇന്ന് ആരംഭിക്കും. സേഫ് ഫ്ലൈറ്റ് സൊലൂഷൻസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പുരാതന ചൈനീസ് കലകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നൂറുകണക്കിന് പ്രകാശിക്കുന്ന ശിൽപ രൂപങ്ങളാകും പ്രദർശിപ്പിക്കുക. ചൈനയിലെ വെസ്റ്റേൺ ഹാൻ രാജവംശത്തിന്റെ കാലഘട്ടത്തിൽനിന്നാണ് പ്രകാശത്തിന്റെ ഉത്സവമായി ലാന്റേൺ ഫെസ്റ്റിവലിനു തുടക്കംകുറിക്കുന്നത്. സേഫ് ഫ്ലൈറ്റ് സൊലൂഷൻസ്, അൽ ബിദ പാർക്കുമായുള്ള സഹകരണത്തിലൂടെ നടത്തുന്ന ലാന്റേൺ ഫെസ്റ്റിവൽ 2026 മാർച്ച് 28 വരെ നീളും.
പരമ്പരാഗത ലാന്റേൺ ആർട്ടിൽ പ്രശസ്തരായ ഹെയ്തിയൻ കൾച്ചറുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. മൃഗങ്ങൾ, പ്ലാന്റ്സ്, കൾചറൽ ഐക്കണുകൾ എന്നിവയുടെ പ്രകാശിക്കുന്ന ശിൽപങ്ങൾ വിവിധ തീം സോണുകളിൽ പ്രദർശിപ്പിക്കും. കുട്ടികൾക്കായി ഇൻഫ്ലാറ്റബിളുകൾ, ആർക്കേഡ് ഗെയിമുകൾ എന്നിവയൊരുക്കി ഫാമിലി ഫൺ സോൺ സജ്ജമാണ്. കൂടാതെ, വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാക്കി ഇന്റർനാഷനൽ ഫുഡ് കോർട്ടും സജ്ജീകരിക്കും. കല-സംസ്കാരിക പരിപാടികളും കുടുംബത്തോടൊന്നിച്ച് ചെലവഴിക്കാൻ വിനോദ പരിപാടികളും അൽ ബിദ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ലാന്റേൺ ഫെസ്റ്റിവലിൽ സന്ദർശകർക്ക് മുതിർന്നവർക്ക് 40 ഖത്തർ റിയാലും കുട്ടികൾക്ക് 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

