അൽ അമാനി ടി.വി.ആർ ഇനി അൽ വക്റയിലും
text_fieldsഅൽ അമാനി ആട്ടോ സ്പെയർ പാർട്സ് അൽ വക്റ ഷോറൂം ഉദ്ഘാടനം അബ്ദുൽ ഹസ്സൻ അൽ ലൗസ്, ടി.വി രാജൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
ദോഹ: സ്പെയർ പാർട്സ് വിപണന രംഗത്തു 46 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അൽ അമാനി ആട്ടോ സ്പെയർ പാർട്സ് ഖത്തറിലെ അഞ്ചാമത്തേയും ജി.സി.സിയിലെ 39ആമത്തെയും ഷോറൂം അൽ വക്റയിൽ പ്രവർത്തനം ആരംഭിച്ചു.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം യു.എ.ഇ സ്പോൺസർ അബ്ദുൽ ഹസ്സൻ അൽ ലൗസ്, ടി.വി.ആർ ഗ്രൂപ് ചെയർമാൻ ടി.വി രാജൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
ഫൗസിയ അബ്ദുല്ല അഹമ്മദ് അൽ അബ്ബാസ്, അജിത രാജൻ, യൂ.എ.ഇ ജനറൽ മാനേജരും ബഹ്റൈൻ എം.ഡിയുമായ ഷിക്കുലാൽ, യു.എ.ഇ എം.ഡി രഞ്ജിനി രാജൻ, ഒമാൻ എം.ഡി രതീഷ് രാജൻ, ഖത്തർ എം.ഡി രാജേഷ് രാജൻ , ഗ്രൂപ് എച്ച്.ആർ മാനേജർ രാജൻ നായർ, ഫൈനാൻസ് മാനേജർ മനീഷ് ഇല്ലത്തു, ബിസിനസ് ഡെവലപ്മെന്റ് മാനേജർ വൈശാഖ് മുരളീധരൻ, റീജ്യനൽ സെയിൽസ് ആൻഡ് ഓപ്പറേഷൻസ് മാനേജർ എം.പി ആഷിക്ക്, റീജ്യനൽ അഡ്മിൻ ഓഫീസർ മിനി നന്ദകുമാർ തുടങ്ങിയവരും ഖത്തറിലെ ബിസിനസ് രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള ആട്ടോ സ്പെയർ പാർട്സുകൾ ഉപപോക്താക്കൾക്ക് നൽകുക എന്നതാണ് കമ്പനിയുടെ എക്കാലത്തെയും ലക്ഷ്യമെന്ന് ചെയർമാൻ ടി.വി രാജൻ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

