അക്ഷര നഗരി അസോസിയേഷൻ ഓണാഘോഷം
text_fieldsഅക്ഷര നഗരി അസോസിയേഷന്റെ 'അക്ഷരനഗരിയുടെ പൊന്നോണം 2K5' ഒലിവ് ഇന്റർനാഷനൽ സ്കൂൾ തുമാമ കാമ്പസിൽ സംഘടിപ്പിച്ചപ്പോൾ
ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം ‘അക്ഷരനഗരിയുടെ പൊന്നോണം 2K5’ ഒലിവ് ഇന്റർനാഷനൽ സ്കൂൾ തുമാമ കാമ്പസിൽ വെച്ച് നടന്നു.
അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്റ് വർഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ ജീസ് ജോസഫ്, ദോഹ സെന്റ്. പീറ്റേഴ്സ് ക്നാനായ പള്ളി വികാരി ഫാ. അജു തുടങ്ങിയ പ്രമുഖർ ഓണാഘോഷത്തിൽ പങ്കെടുത്തു സംസാരിച്ചു. ആർ.ജെ. ജിബിൻ ആയിരുന്നു അവതാരകൻ.
കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രിയങ്കരിയായ നഥാനിയ ലെല വിപിന്റെ മോട്ടിവേഷനൽ സ്പീച്ച് ഓണാഘോഷ പരിപാടിയെ ശ്രദ്ധേയമാക്കി. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
കലാകായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും പരിപാടിക്ക് സ്പോൺസർ നൽകിയവരെയും, വിവിധ മേഖലകളിൽ പരിപാടിക്ക് സഹായം നൽകിയവരെയും ആദരിച്ചു. വിഭവ സമൃദ്ധമായ സദ്യ, കനൽ മേളം സമിതി നയിച്ച പഞ്ചാരി മേളം, ആർട്ട് ഇൻ മോക്ഷൻ, ടീം ടിങ്ക്ൾ ടോസ് എന്നിവരുടെ ഡാൻസ്, ക്യു.ഐ.പി.എ ഖത്തർ ടീം അവതരിപ്പിച്ച തിരുവാതിര, അക്ഷര നഗരി അസോസിയേഷനിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, അത്തപ്പൂക്കളം, ഖത്തറിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ സംഗീത നിശ എന്നിവ കാണികൾക്ക് ആവേശം പകർന്നു. ആവേശകരമായ വടംവലിയോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു. അക്ഷര നഗരി അസോസിയേഷൻ ജനറൽ സെക്രട്ടറി ജെസ്സിൽ മാർക്കോസ് സ്വാഗതം വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം പാമ്പാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

