അകം കാമ്പയിൻ: തിരൂരങ്ങാടി മണ്ഡലം സമ്മേളനം
text_fieldsഅകം കാമ്പയിൻ തിരൂരങ്ങാടി മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്ന അകം കാമ്പയിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം സമ്മേളനം തുമാമയിലുള്ള കെ.എം.സി.സി ഓഫിസിൽ സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡന്റ് സൈനുദ്ദീൻ ചെമ്മഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട്, ജില്ല സെക്രട്ടറി ഷംസീർ മാനു എന്നിവർ സംസാരിച്ചു. ‘സമൂഹം സംസ്കാരം ആദർശം’ എന്ന പ്രമേയത്തിൽ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ പ്രഭാഷണം നടത്തി. സ്നേഹ സുരക്ഷപദ്ധതിയെ കുറിച്ച് അനസ് വേങ്ങര വിശദീകരിച്ചു.
ഖത്തറിൽ 30 വർഷം പ്രവാസജീവിതം പൂർത്തീകരിച്ച മണ്ഡലത്തിലെ 32 കെ.എം.സി.സി അംഗങ്ങളെ ആദരിച്ചു. സിദ്ദീഖ് വാഴക്കാട്, അലി മുറയൂർ, അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, സൈനുദ്ദീൻ തങ്ങൾ, ജലീൽ മാസ്റ്റർ ഒഴൂർ, മറ്റ് ജില്ല നേതാക്കൾ സംബന്ധിച്ച പരിപാടിക്ക് സ്വാലിഹ് വാഫി, പി. റിയാസ്, ടി.കെ. ഹസീബ്, പി.ടി. സലീം നേതൃത്വം നൽകി. തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി അഹ്മദ് സലീം ഏലായി സ്വാഗതവും, ജംഷീർ പുതുപ്പറക്കാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

